കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉച്ചയോടെ എന്ന് സൂചന. അറസ്റ്റിനുള്ള എല്ലാ നടപടികളും പോലീസ് സ്വീകരിക്കുന്നു. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന വിവരമാണ് പോലീസ് ബിഷപ്പിന്റെ അടുത്ത കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഉച്ചയോടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പുറത്തുവരുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ബിഷപ്പിനെ ചോദ്യം ചെയ്യുന്നത് ഇന്നലെ ഏറെക്കുറെ പൂര്‍ത്തിയായിരുന്നു. മൊഴികളിലെ വ്യക്തതയ്ക്കായി ഇന്നത്തേക്ക് ചോദ്യം ചെയ്യാന്‍ വീണ്ടും വിളിപ്പിക്കുകയായിരുന്നു. രാവിലെ 10.30ന് ബിഷപ്പ് ഹാജരായി. 11.15 ഓടെ അറസ്റ്റ് സംബന്ധിച്ച തീരുമാനത്തിലേക്ക് പോലീസ് എത്തിയിരുന്നു. ഇതുസംബന്ധിച്ച നിയമോപദേശം രാവിലെയും ഐ.ജി വിജയ് സാഖറെ സ്വീകരിച്ചിരുന്നു. ഐ.ജിയും കോട്ടയം എസ്.പി ആര്‍.ഹരിശങ്കറും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് അറസ്റ്റിനുള്ള തീരുമാനത്തിലെത്തിയത്.
അറസ്റ്റിനു ശേഷമുള്ള നടപടിക്രമങ്ങളുടെ ഭാഗമായി വൈദ്യസംഘത്തേയും തൃപ്പൂണിത്തുറ ഹൈടെക് സെല്ലിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് പുറത്തുകൊണ്ടുപോകുന്നത് സുരക്ഷാ പ്രശ്‌നമുള്ളതിനാലാണിത്. ഉച്ചകഴിഞ്ഞ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. പാലാ മജിസ്‌ട്രേറ്റിനു മുമ്പാകെയാണ് ഹാജരാക്കേണ്ടതെങ്കിലും മജിസ്‌ട്രേറ്റ് അവധിയില്‍ ആയതിനാല്‍ വൈക്കം മജിസ്‌ട്രേറ്റിന്റെ വസതിയിലായിരിക്കും ഹാജരാക്കുക.
അതേസമയം, ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കവും അഭിഭാഷകര്‍ തുടങ്ങി. അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയതോടെയാണ് അഭിഭാഷകര്‍ ജാമ്യാപേക്ഷയ തയ്യാറാക്കുന്നത്. ബിഷപ്പിന്റെ വസ്ത്രങ്ങളുമായി എത്താന്‍ പോലീസ് ബന്ധുക്കളോട് നിര്‍ദേശിച്ചുവെന്നാണ് വിവരം. ബിഷപ്പിനൊപ്പമുണ്ടായിരുന്നവരെ പോലീസ് മറ്റൊരു മുറിയിലേക്കും മാറ്റിയിട്ടുണ്ട്. പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് സുരക്ഷയും വര്‍ധിപ്പിച്ചു.
from mangalam.com https://ift.tt/2xCrjHv
via IFTTT
No comments:
Post a Comment