ചെന്നൈ: 2020തോടെ ചെന്നൈ വിമാനത്താവളത്തില്‍ അത്യാധുനിക സൗകര്യങ്ങള്‍ വരുത്തും. പേപ്പര്‍ ബോര്‍ഡിങ് പാസിന് പകരം മുഖം സ്‌കാന്‍ ചെയ്യുന്ന ഫെയ്‌സ് റെക്കഗനിഷന്‍ ചെക്ക് ഇന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് സൂചന. ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെയാണ് മുഖവും ടിക്കറ്റിലെ ക്യൂ ആര്‍ കോഡും സ്‌കാന്‍ ചെയ്താണ് അകത്തുകയറ്റുക.
2019 അവസാനത്തോടെയോ 2020 തുടക്കത്തിലോ ഈ സംവിധാനം നിലവില്‍ വരുമെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം ഇ ഗേറ്റുകളില്‍ എത്തി മുഖവും ടിക്കറ്റുകളും സ്‌കാന്‍ ചെയ്ത ശേഷം ഓട്ടോമാറ്റിക്കായി ബോര്‍ഡിങ് പാസുകള്‍ ലഭിക്കും. ഇത് മൂലം ദീര്‍ഖനേരത്തെ ക്യൂ അടക്കമുള്ള പ്രശ്‌നങ്ങള്‍ കുറയുമെന്നാണ് കരുതുന്നത്.
ഇത്തരം ആധുനിക സാങ്കേതിക വിദ്യയിലൂടെ വ്യാജ ടിക്കറ്റുകളും ബോര്‍ഡിങ് പാസുകളും ഉപയോഗിക്കുന്നത് തടയുവാനും കഴിയും. കൊല്‍ക്കത്ത, വാരണാസി, വിജയവാഡ, പൂനൈ എന്നീ വിമാനത്താവളങ്ങളില്‍ പരീക്ഷിച്ചതിന് ശേഷമാണ് ചെന്നൈയില്‍ സ്ഥാപിക്കുന്നത്. ആധുനിക സംവിധാനം ഏര്‍പ്പെടുത്തിയാലും ബോര്‍ഡിങ് പാസ് കൗണ്ടറുകള്‍ നിര്‍ത്തലാക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2QNRZh6
via IFTTT
No comments:
Post a Comment