കൊച്ചി: ഇന്ധന വില അനുദിനം ഉയര്‍ന്ന് ലിറ്ററിന് 100 രൂപയിലേക്ക് അടുത്തു കൊണ്ടിരിക്കെ ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍. ഈ മാസം അവസാനത്തോടെ തീരുമാനം എടുത്തില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കി. മിനിമം ബസ്ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഈ മാസം 30നകം തീരുമാനമായില്ലെങ്കില്‍ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറക്കില്ലെന്നാണ് മുന്നറിയിപ്പ്. നേരത്തെ ചാര്‍ജ് വര്‍ധിപ്പിച്ചപ്പോഴുണ്ടായിരുന്ന 62 രൂപയില്‍ നിന്നും ഡീസല്‍ വില കുത്തനെ ഉയര്‍ന്ന് 80 രൂപയിലേക്ക് കടക്കുകയാണ്. വിദ്യാര്‍ത്ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കാതെ ഇനി പിടിച്ചുനില്‍ക്കാനാകില്ലെന്നാണ് ബസ്സുടമകളുടെ പക്ഷം. മിനിമം ചാര്‍ജ്ജ് ദൂരപരിധി അഞ്ച് കിലോമീറ്ററില്‍ നിന്നും പകുതിയായി കുറയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. പ്രതിസന്ധി കണക്കിലെടുത്ത് സ്വകാര്യ ബസുകള്‍ക്ക് നികുതിയടക്കാന്‍ രണ്ട് തവണ സര്‍ക്കാര്‍ സമയം നീട്ടി നല്‍കിയിരുന്നു.
ഡീസല്‍ വിലയില്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യവും ബസ്സുടമകള്‍ ഉന്നയിക്കുന്നു. അതേസമയം ഈ മാസം മുപ്പതിന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനെ സമീപിക്കുന്നതിനും സമരത്തിനും മുന്നോടിയായി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ യോഗം ചേരും. സംസ്ഥാനത്ത് പെട്രോളും ഡീസലും സംബന്ധിച്ച വില ലിറ്ററിന് 90 ന് മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.
from mangalam.com https://ift.tt/2QL8TwV
via IFTTT
No comments:
Post a Comment