വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടി മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടി മുങ്ങി

പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫെന്നു തെറ്റിദ്ധരിപ്പിച്ച് യുവാവ് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തി മുങ്ങിയതായി റിപ്പോര്‍ട്ട്. പത്തനംതിട്ട ആറാട്ടുപുഴ സ്വദേശി ബിജോ മാത്യുവാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ആറുലക്ഷിത്തലധികം രൂപയാണ് തട്ടിയെടുത്തത് മുങ്ങിയതെന്നാണ് സൂചന

ജോലി വാഗ്ദാനം ചെയ്ത് തിരുവല്ല സ്വദേശികളില്‍ നിന്നും 1.65 ലക്ഷം രൂപയും അടൂര്‍ സ്വദേശികളില്‍ നിന്നും 3,45,000 രൂപയും ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുള്ളത്. ഇതിന് പുറമെ വീടിനടുത്തുള്ള ഒരാളില്‍ നിന്നും ഒന്നരലക്ഷം രൂപയും ബിജോ ജോലി വാഗ്ദാനം നടത്തി തട്ടിയെടുത്തതായും പരാതി നിലനില്‍ക്കുന്നുണ്ട്.

ഇയാള്‍ നേരത്തെ ആന്റോ ആന്റണി എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്നു. തുടര്‍ന്ന് വിദേശത്തേക്ക് പോയി തിരിച്ചുവന്നശേഷമാണ് തട്ടിപ്പ് നടത്തിയത്.

ബിജോ മാത്യു ജോലിക്കായി തന്നെ സമീപിച്ചിരുന്നുവെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അല്ലായിരുന്നുവെന്ന് വീണാ ജോര്‍ജ് പ്രതികരിച്ചു. ആള്‍മാറാട്ടത്തിനും വ്യാജരേഖ ചമച്ചതിനും ഇയാള്‍ക്കെതിരെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും വീണ പറഞ്ഞു.



from mangalam.com https://ift.tt/2xGzzpM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages