ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കണമെന്ന് സുപ്രീംകോടതി. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം കോടതി ശരിവെക്കുകയായിരുന്നു.ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം.പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തമിഴ്നാട് സർക്കാർ ഗവർണറെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഇതോടെ 27 വർഷമായി ജയിലിൽ കഴിയുകയായിരുന്ന മുരുകൻ, പേരറിവാളൻ, ശാന്തൻ, നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നീ പ്രതികൾ ജയിൽ മോചിതരായേക്കും. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു. തുടർന്ന് 2016-ൽ ജയലളിത സർക്കാർ എല്ലാ പ്രതികളേയും വിട്ടയക്കാൻ തീരുമാനിച്ചു. ഭരണഘടനയുടെ 161-ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. ഇത് ചോദ്യം ചെയ്ത്കൊണ്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച ഒരു കേസിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
from mathrubhumi.latestnews.rssfeed https://ift.tt/2Q8OKAA
via
IFTTT
No comments:
Post a Comment