ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെമൂല്യം 72 ആയി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

ഇതാദ്യമായി ഡോളറിനെതിരെ രൂപയുടെമൂല്യം 72 ആയി

മുംബൈ: രൂപയുടെ മൂല്യമിടിവ് തുടരുന്നു. ഉച്ചയ്ക്ക് 12.40ഓടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 72.07ലെത്തി. ബുധനാഴ്ചയിലെ ക്ലോസിങ് നിരക്കായ 71.76ൽനിന്ന് 0.40ശതമാനമാണ് ഇടിവ്. അസംസ്കൃത എണ്ണവില വർധനവിനെതുടർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈവർഷം ജനുവരി ഒന്നിനും സെപ്റ്റംബർ നാലിനുമിടയിൽ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്. യുഎസ്, ചൈന വ്യാപാര യുദ്ധം ഉയർത്തുന്ന ആശങ്കകളും തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രാജ്യത്തെ കറൻസിക്ക് തിരിച്ചടിയായി.


from mathrubhumi.latestnews.rssfeed https://ift.tt/2wOtJDn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages