ഹൈദരാബാദ്: കാലാവധി തികയുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തുന്നതിനായി ചന്ദ്രശേഖര റാവു സർക്കാർ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐകകണ്ഠ്യേന പാസാക്കി. കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ഉച്ചയ്ക്ക് 2.30 ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവർണർ ഇ.എസ്.എൽനരസിംഹനെ നേരിൽ കണ്ട് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ചു. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ഇഎസ്എൽ നരസിംഹൻ നിർദ്ദേശിച്ചിട്ടുണ്ട്. Governor ESL Narasimhan approves assembly dissolution as recommended by CM KC Rao. Governor has asked Rao to continue as caretaker Telangana CM till the new government is formed. pic.twitter.com/dflBjTx1U8 — ANI (@ANI) 6 September 2018 നിയമസഭ പിരിച്ചുവിടുന്നതിന് മുന്നോടിയായി ചീഫ് സെക്രട്ടറി എസ്.കെ. ജോഷി, സർക്കാരിന്റെ മുഖ്യോപദേഷ്ടാവ് രാജീവ് ശർമ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എസ്. നർസിങ് റാവു, നിയമസഭാ സെക്രട്ടറി നരസിംഹചാര്യുലു തുടങ്ങിയവർ ബുധനാഴ്ച ഗവർണറെ കണ്ട് ചർച്ച നടത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ, നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടി.ആർ.എസ്.) പദ്ധതിയിടുന്നത്. ഗവർണർ സഭ പിരിച്ചുവിട്ടാൽ പന്ത് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ കോർട്ടിലാകും. അനുകൂലതീരുമാനമാണ് ചന്ദ്രശേഖർ റാവു പ്രതീക്ഷിക്കുന്നത്. നിയമസഭ പിരിച്ചുവിടുന്ന തിരുമാനത്തിന് മുമ്പായി റാവു ബുധനാഴ്ച സംസ്ഥാന ജീവനക്കാരുടെ അസോസിയേഷൻ നേതാക്കളെ കണ്ടു ചർച്ച നടത്തി. ജീവനക്കാർക്ക് തൃപ്തികരമായ രീതിയിൽ ഇടക്കാലാശ്വാസം നൽകാൻ തീരുമാനിച്ചതായാണ് വിവരം.
from mathrubhumi.latestnews.rssfeed https://ift.tt/2wL981L
via
IFTTT
No comments:
Post a Comment