മാധ്യമപ്രവര്‍ത്തക, നര്‍ത്തകന്‍, പാചകക്കാരന്‍, ഹോട്ടല്‍ വ്യവസായി ; സ്വവര്‍ഗ്ഗാനുരാഗികളുടെ 127 വര്‍ഷത്തെ വിവേചനം തീര്‍ക്കാന്‍ പോരാടിയവര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

മാധ്യമപ്രവര്‍ത്തക, നര്‍ത്തകന്‍, പാചകക്കാരന്‍, ഹോട്ടല്‍ വ്യവസായി ; സ്വവര്‍ഗ്ഗാനുരാഗികളുടെ 127 വര്‍ഷത്തെ വിവേചനം തീര്‍ക്കാന്‍ പോരാടിയവര്‍

ഇന്ത്യന്‍ നീതിന്യാവമണ്ഡലത്തില്‍ ചരിത്രം കുറിച്ചുകൊണ്ടാണ് സ്വവര്‍ഗ്ഗാനുരാഗികളുടെ ലൈംഗികതയെ സുപ്രീംകോടതി മൗലീകാവകാശമായി പ്രഖ്യാപിച്ചത്. കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകളില്‍ ഒന്നായ ഈ നിയമം പൊളിച്ചെഴുതപ്പെടുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന പേരുകള്‍ ഡാന്‍സര്‍ നവ്‌തേജ് സിംഗ് ജോഹര്‍, ജര്‍ണലിസ്റ്റ് സുനില്‍ മെഹ്‌റ, പാചക വിദഗ്ദ്ധ ഋതു ഡാല്‍മിയ, ഹോട്ടല്‍ വ്യവസായി അമന്‍നാഥ്, ബിസിനസ് എക്‌സിക്യൂട്ടീവ് അയേഷ് കപൂര്‍ എന്നിവരാണ്.

അറിയപ്പെടുന്ന ശാസ്ത്രീയ നര്‍ത്തകനും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമായ നവതേ്ജ് സിംഗ് ജോഗര്‍ പങ്കാളിയുമായിരുന്നു സുപ്രീംകോടതിയില്‍ ഇ്കാര്യത്തില്‍ ഹര്‍ജി സമര്‍പ്പിച്ച ഒരാള്‍. ഭരണഘടനാ ബെഞ്ച് 2016 ലാണ് മറ്റ് സ്വവര്‍ഗ്ഗാനുരാഗികള്‍ 2014 ല്‍ സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം നവ്‌തേജിന്റെയും പരാതി ഫോര്‍വേഡ് ചെയ്തത്. 1994 ലായിരുന്നു മാക്‌സിം മാഗസിന്റെ ഇന്ത്യന്‍ എഡീഷന്‍ മുന്‍ എഡിറ്റര്‍ കുടിയായിരുന്ന സുനില്‍ മെഹ്‌റ നവ്‌തേജുമായി കണ്ടുമുട്ടിയത്. പിന്നീട് ആറുമാസം ഒരുമിച്ച് നീങ്ങിയ ശേഷം ഇരുവരും ചേര്‍ന്ന് സ്റ്റുഡിയോ അഭ്യാസ് തുടങ്ങി. സ്വവര്‍ഗ്ഗാനുരാഗിയെന്ന് തിരിച്ചറിയപ്പെട്ടയാളാണ് നീഷേ റെസ്‌റ്റോറന്റ് ശൃംഖലയായ ഡിവാ, ഡാല്‍മിയയുടെ സെലിബ്രിട്ടി ഷെഫായ ഋതു. കൊല്‍ക്കത്തയിലെ ഒരു മാര്‍വാഡി ബിസിനസ് കുടുംബത്തില്‍ പിറന്ന ഋതു തന്റെ താല്‍പ്പര്യം സ്വന്തം അമ്മയോട് വെളിപ്പെടുത്തിയാണ് ആദ്യം വെടി പൊട്ടിച്ചത്. ഇവരും സ്വവര്‍ഗ്ഗാനുരാഗം കുറ്റകരമായി കരുതുന്ന 377 ാം വകുപ്പിനെതിരേ ഹര്‍ജി നല്‍കിയവരില്‍ പെടുന്നു.

നീമ്രാനാ ഹോട്ടല്‍ ശൃംഖലയുടെ സഹ ഉടമയും സ്ഥാപകനും എഴുത്തുകാരനുമൊക്കെയായ അമന്‍നാഥാണ് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച മറ്റൊരാള്‍. പങ്കാളി ഫ്രാന്‍സിസ് വാക്‌സിയാര്‍ഗുമായി 23 വര്‍ഷമാണ് ഒരുമിച്ച് ജീവിച്ചത്. 2014 ല്‍ ഫ്രാന്‍സിസ് മരിക്കുന്നത് വരെ അത് തുടര്‍ന്നു. ആദ്യനാഥ് എന്ന പേരില്‍ ഒരു വളര്‍ത്തു മകളും ഇയാള്‍ക്കുണ്ട്. ഡല്‍ഹിയില്‍ ജനിച്ച അമന്‍ നഥ് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നും മദ്ധ്യകാല ഇന്ത്യാചരിത്രത്തില്‍ ബിരുദാനന്ത ബിരുദം നേടിയയാളാണ്. റാണിമുഖര്‍ജിയും അമിതാഭ് ബച്ചനും പ്രധാന വേഷം ചെയ്ത ആയേഷ് കപൂര്‍ ബിസിനസുകാരിയും നടിയുമാണ്. ഫുഡ് ആന്റ് ബീവറേജസ് വ്യവസായത്തിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. താന്‍ വളര്‍ന്ന 80 കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമായിരുന്നു സ്വവര്‍ഗ്ഗരതിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ അയേഷാ പറഞ്ഞത്. അന്ന് ലെസ്ബിയന്‍ എന്ന് കേള്‍ക്കുന്നതേ ആള്‍ക്കാര്‍ക്ക് ഒരു മോശം കാര്യമാണെന്ന് തോന്നിയിരുന്നത്രേ.



from mangalam.com https://ift.tt/2Cn3ZTV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages