ഹൈദരാബാദ്: തെലങ്കാന വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കാലാവധി പൂര്‍ത്തിയാകും മുന്‍പ് തെലങ്കാന നിയമസഭ പിരിച്ചുവിട്ട് മന്ത്രിസഭ പ്രമേയം പാസാക്കി. ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ സന്ദര്‍ശിച്ച മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പ്രമേയം സമര്‍പ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് നിയമസഭ പിരിച്ചുവിടാന്‍ അംഗീകാരമായത്. മുഖ്യമന്ത്രി 2.30ന് പാര്‍ട്ടി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്.
2019 ഏപ്രില്‍ വരെ കാലാവധിയുണ്ടായിരിക്കേയാണ് എട്ടുമാസം മുന്‍പേ നിയമസഭ പിരിച്ചുവിടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഒപ്പം തെലങ്കാനയിലും ജനവിധി തേടാനാണ് ചന്ദ്രശേഖര റാവുവിന്റെ നീക്കം. സംസ്ഥാനത്ത് നിലവിലുള്ള അനുകൂല സാഹചര്യത്തില്‍ അഞ്ചു വര്‍ഷം കൂടി അധികാരത്തില്‍ തുടരാമെന്നാണ് റാവുവിന്റെ വിശ്വാസം.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തെലങ്കാനയില്‍ ജനവിധി ഉണ്ടായാല്‍ അനുകൂല സാഹചര്യമനുസരിച്ച് കോണ്‍ഗ്രസോ ബി.ജെ.പിയോ നേട്ടമുണ്ടാക്കിയേക്കും എന്ന ഭയവും ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിക്കുണ്ട്. നിയമസഭ പിരിച്ചുവിടുന്നതിന് കുറച്ചുനാളായി സര്‍ക്കാര്‍ ആലോചനയിലായിരുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിനായി നിരവധി ജനകീയ പദ്ധതികളാണ് മന്ത്രിസഭായോഗങ്ങളില്‍ പ്രഖ്യാപിച്ചിരുന്നത്.
from mangalam.com https://ift.tt/2CxDivU
via IFTTT
No comments:
Post a Comment