കൊച്ചി: കന്യാസ്ത്രീയെപീഡിപ്പിച്ചുവെന്ന കേസിൽഅറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയഭാനു. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് വേണ്ടിയുള്ള ചർച്ച നടന്നുവരികയാണെന്നും അഭിഭാഷകൻഅറിയിച്ചു. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പുറമേ എഫ്.ഐ.ആർ റദ്ദാക്കാനും അപേക്ഷ നൽകിയേക്കുമെന്ന് സൂചനകളുണ്ട്. എന്നാൽ സെപ്റ്റംബർ 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന് ബിഷപ്പ് പറഞ്ഞിട്ടില്ലെന്നും അഡ്വക്കറ്റ് വിജയഭാനു വ്യക്തമാക്കി. അതേസമയം ബിഷപ്പ് 19ന് പോലീസിന് മുന്നിൽ ഹാജരാകുമെന്ന് പഞ്ചാബ് പോലീസ് അറിയിച്ചതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികളുണ്ടാവും. ശാസ്ത്രീയ പരിശോധനകളുടേയും സാഹചര്യ തെളിവുകളുടേയും അടിസ്ഥാനത്തിൽ മാത്രമേ അറസ്റ്റിലേക്ക് നീങ്ങുകയുള്ളൂ. ചോദ്യം ചെയ്യൽ എവിടെവെച്ച് വേണമെന്നതിൽ തീരുമാനമായില്ലെന്നും എസ്.പി വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2paNMYp
via
IFTTT
No comments:
Post a Comment