ലോക്‌സഭാ എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍: തെറ്റില്ലെന്ന് ബിജെപി നേതാവ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ലോക്‌സഭാ എംപിയുടെ കാല്‍കഴുകി വെള്ളം കുടിച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍: തെറ്റില്ലെന്ന് ബിജെപി നേതാവ്‌

ഗൊഡ്ഡ: ജാർഖണ്ഡിൽ ഞായറാഴ്ച നടന്ന ബിജെപിയുടെ പൊതുപരിപാടിക്കിടെ എംപിയുടെ കാൽ കഴുകി കഴുകി ആ വെള്ളം കുടിക്കുന്ന ബിജെപി പ്രവർത്തകന്റെ വീഡിയോ വൈറലായി. #WATCH BJP worker washes feet of BJP Godda MP Nishikant Dubey and drinks that water, at an event in Jharkhands Godda (16.09.18) pic.twitter.com/J2YwazQDhg — ANI (@ANI) September 17, 2018 ഗൊഡ്ഡ എംപിയായ നിഷികാന്ത് ദുബേയുടെ കാലാണ് പാർട്ടി പ്രവർത്തകൻ കഴുകി ആ വെള്ളം കുടിച്ചത്.ഈ സമയം പവൻഭായ് സിന്ദാബാദ് എന്ന് അനുയായികൾ മുദ്രാവാക്യം മുഴക്കി. സംഭവത്തെക്കുറിച്ച് നിഷികാന്ത് ദുബേ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുകയും ചെയ്തു. പാർട്ടിയിലെ പരിചയസമ്പന്നനായ പ്രവർത്തകൻ പവൻസിങ് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്നെന്റെ കാൽ കഴുകി. എന്നെങ്കിലും എനിക്കിതു പോലൊരവസരം ലഭിക്കും. അന്ന് ഞാനും ഒരു പാർട്ടി പ്രവർത്തകന്റെ കാൽ കഴുകി ആ വെള്ളം കുടിക്കും. പവൻ അയാളുടെ വാഗ്ദാനം നിറവേറ്റിയെന്നും ദുബേ കുറിച്ചു. സംഭവത്തെ തുടർന്ന് നിശിത വിമർശനങ്ങൾ നേരിടുകയാണ് ദുബേ ഇപ്പോൾ. എന്നാൽ, മഹാഭാരത കഥകളിൽ അതിഥികളുടെ പാദപൂജ ചെയ്യുന്ന സന്ദർഭങ്ങളുണ്ടെന്നും അതു കൊണ്ട് ഈ സംഭവത്തിന്റെ പേരിൽ യാതൊരു പ്രശ്നവും വേണ്ടെന്നുമാണ് ദുബേ പറയുന്നത്. ഇതിലെന്തിനാണ് രാഷ്ട്രീയത്തിന്റെ നിറം കലർത്തുന്നതെന്നും ദുബേ ചോദിച്ചു. പവൻ അയാളുടെ ഇഷ്ടപ്രകാരമാണ് ഇത്തരത്തിൽ ചെയ്തതെന്നും ദുബേ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2Ouxt3N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages