ലഖ്നൗ: ഉത്തർപ്രദേശിലെ ബി.ആർ.ഡി. മെഡിക്കൽ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്ത ശിശുരോഗവിദഗ്ധൻ ഡോ. കഫീൽഖാനെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. ബഹ്റായിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിച്ചതിനാണ് ഇദ്ദേഹം പിടിയിലായത്. ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ച 70 കുട്ടികൾ 45 ദിവസത്തിനിടെ 'അജ്ഞാത പനി' ബാധിച്ചുമരിച്ചെന്ന് വാർത്തകളുണ്ടായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച കഫീൽഖാനും സംഘവും അവർ കാണിക്കുന്നത് മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണെന്ന് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പോലീസ് ഡോക്ടറെ അറസ്റ്റുചെയ്യുകയായിരുന്നു. അറസ്റ്റുചെയ്ത ഡോക്ടറെ സിഭോലി പഞ്ചസാര മില്ലിന്റെ അതിഥിമന്ദിരത്തിലേക്ക് കൊണ്ടുപോയി. കഫീൽഖാനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണന്ന് സഹോദരൻ അദീൽ അഹമ്മദ് ഖാൻ ആരോപിച്ചു. പിടിച്ചുകൊണ്ടുപോയശേഷം കാണാൻപോലും അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PY9DxI
via
IFTTT
No comments:
Post a Comment