കൊച്ചി: പ്രളയദുരിതം അനുഭവിക്കുന്ന ജനത്തിന് കെ.എസ്.ഇ.ബി.യുടെ ഇരുട്ടടി. പ്രളയത്തിനു പിന്നിൽ കെ.എസ്.ഇ.ബി.യുടെ ഡാം മാനേജ്‌മെന്റിലെ കുഴപ്പങ്ങളാണെന്ന ആരോപണം ശക്തമായി നിലനിൽക്കുമ്പോൾ തന്നെ, സർചാർജുമായി ഉപഭോക്താക്കൾക്ക് കനത്ത പ്രഹരം നൽകുകയാണ് വൈദ്യുതി ബോർഡ്.ഇന്ധന സർചാർജായി യൂണിറ്റിന് 15 പൈസ അധിക നിരക്ക് കെ.എസ്.ഇ.ബി. ഈടാക്കിത്തുടങ്ങി. പുതിയ ബില്ലിൽ സർചാർജ് നിരക്ക് കൂടി വന്നതോടെയാണ് ഉപഭോക്താക്കൾ അറിയുന്നത്. കെ.എസ്.ഇ.ബി. ഓഫീസിലുള്ളവർ ഇതിന് മറുപടി കൊടുക്കേണ്ട സ്ഥിതിയിലാണ്. അധിക നിരക്ക് ഈടാക്കുന്നതിന് ഉപഭോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധമുണ്ട്. പ്രളയബാധിത പ്രദേശങ്ങളെ സർചാർജിൽനിന്ന് ഒഴിവാക്കാൻ ബോർഡ് തയ്യാറായിട്ടില്ല. 20 യൂണിറ്റിനു താഴെ ഉപയോഗിക്കുന്ന നോൺ പേമെന്റ് ഗ്രൂപ്പിനെ (എൻ.പി.ജി.) മാത്രമാണ് സർചാർജിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. കാർഷിക മേഖലയടക്കം സർചാർജിൽ വരുന്നുണ്ട്. കഴിഞ്ഞ രണ്ട് നിരക്ക് വർധനയിലും 180 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കിയിരുന്നു. എന്നാൽ സർചാർജിൽ അവരെയും ഉൾപ്പെടുത്തി. മൂന്നു മാസത്തേക്കാണ് സർചാർജ് പിരിക്കുന്നതിനായി െറഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടുള്ളത്.ഓഗസ്റ്റ് 16 മുതലുള്ള ബില്ലുകൾക്ക് ഇന്ധന സർചാർജ് കൂടി ചേർത്തുകൊണ്ടുള്ള ബിൽ നൽകാനാണ് ബോർഡ് നിർദേശം നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ഇനത്തിൽ 19.74 കോടിയുടെ അധിക ബാധ്യത ഉണ്ടായെന്ന കാരണത്താലാണ് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്.പ്രളയത്തോടനുബന്ധിച്ച് വൈദ്യുതി ഉത്‌പാദനത്തിൽ ഉണ്ടായ വൻ ഇടിവ് വരും വർഷത്തിൽ ഉപഭോക്താക്കൾക്ക് അധിക ബാധ്യതയായി തീരും. 400-500 മെഗാവാട്ടു വരെ ഇതുകൊണ്ടുമാത്രം പുറമെ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. പ്രളയമുണ്ടാക്കിയവരുടെ രണ്ടാമത്തെ പ്രഹരംഓഗസ്റ്റ് 16-ന് ജനങ്ങൾ വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുമ്പോൾ അതിനു കാരണക്കാരായ കെ.എസ്.ഇ.ബി. സർചാർജ് ഉത്തരവു കൂടി ഇറക്കി ജനങ്ങളെ ദ്രോഹിക്കുന്നു. എല്ലാത്തരം ഉപഭോക്താക്കളെയും സർചാർജിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.വി.ഡി. സതീശൻ എം.എൽ.എ.
from mathrubhumi.latestnews.rssfeed https://ift.tt/2NxBmZd
via
IFTTT
No comments:
Post a Comment