പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയ രേഖാഫലകം സ്ഥാപിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

പ്രളയബാധിത പ്രദേശങ്ങളില്‍ പ്രളയ രേഖാഫലകം സ്ഥാപിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : കേരളത്തെയാകെ മുക്കിയ പ്രളയത്തിലെ ജലനിരപ്പ് രേഖപ്പെടുത്താനായി പ്രളയബാധിതമായ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വൈദ്യുത കാലുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന കെട്ടിടങ്ങള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, പൊതുഗ്രന്ഥ ശാലകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവു ഉയര്‍ന്ന ജലനിരപ്പില്‍ പ്രളയ രേഖാ ഫലകം സ്ഥിരമായി സ്ഥാപിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തീരുമാനം.

ഉയര്‍ന്ന ജലനിരപ്പിലാണ് പ്രളയ രേഖാ ഫലകം സ്ഥാപിക്കേണ്ടത്. പ്രളയ രേഖാ ഫലകത്തില്‍ കെട്ടിടത്തിന്റെ ഭൂനിരപ്പില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ജലനിരപ്പിന്റെ അളവ് മീറ്ററില്‍, പ്രളയ ജലനിരപ്പ് ഏറ്റവും ഉയര്‍ന്ന ദിവസത്തിന്റെ തീയതി എന്നിവ രേഖപ്പെടുത്തണം. ജില്ലാ കളക്ടര്‍മാര്‍ ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും ഈ ഉത്തരവിറങ്ങി രണ്ടാഴ്ചയ്ക്കകം പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശിക്കണം. കേരളാ സംസ്ഥാന വൈദ്യുതി ബോര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളില്‍ ഈ പ്രവൃത്തിക്കായി വരുന്ന ചെലവ് പ്രളയം മറ്റുവകകള്‍ എന്ന ഇനത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. കേരളാ സംസ്ഥാന വൈദ്യൂതി ബോര്‍ഡ് പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിത ഇതനായി സ്വന്തം ഫണ്ട് ഉപയോഗിക്കേണ്ടതാണെന്നും ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.



from mangalam.com https://ift.tt/2M2qRaQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages