ഗര്‍ഭിണിയായ എനിക്കിതൊന്നും താങ്ങാനാവില്ല: ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് സാനിയയുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ഗര്‍ഭിണിയായ എനിക്കിതൊന്നും താങ്ങാനാവില്ല: ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് സാനിയയുടെ കുറിപ്പ്

ഹൈദരാബാദ് : ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും തലവേദന സൃഷ്ടിക്കുന്ന ഒരാളാണ് ടെന്നീസ് താരം സാനിയ മിര്‍സ. ഭര്‍ത്താവ് ഷുഐബ് മാലിക്കിന്റെ ടീം ഇന്ത്യക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ സാനിയ ആരെ പിന്തുണക്കുമെന്ന കാര്യത്തിലായിരിക്കും ആരാധകര്‍ക്ക് ആശങ്ക. മത്സരത്തിന് മുമ്പ് സാനിയ മിര്‍സയെ പരിഹസിച്ചും കളിയാക്കിയും പോസ്റ്റുകളും കമന്റുകളും വരാറുമുണ്ട്. ഇതിനെല്ലാം പലപ്പോഴും സാനിയ കൃത്യമായി മറുപടിയും നല്‍കാറുണ്ട്.

ഏഷ്യാ കപ്പില്‍ ബുധനാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരും. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്നത് ആദ്യമായാണ്. നേരത്തെ ഹോങ് കോങ്ങിനെതിരായ മത്സരത്തില്‍ ഷുഐബ് മാലിക്ക് പാകിസ്താനു വേണ്ടി കളിച്ചിരുന്നു. ഇത്തവണയും തനിക്ക് നേരെ നീളുന്ന ആരാധകരുടെ പരിഹാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കിയിരിക്കുകയാണ് സാനിയ.

'ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. കുറച്ചു ദിവസത്തേക്ക് സോഷ്യല്‍ മീഡിയ വിടുന്നതാണ് നല്ലത്. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന വിഡ്ഢിത്തങ്ങള്‍ കണ്ടാല്‍ ആരോഗ്യമുള്ള ഒരു മനുഷ്യന് പോലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കും. അപ്പോള്‍ ഗര്‍ഭിണിയായ എന്റെ കാര്യം പറയേണ്ടല്ലോ? നിങ്ങള്‍ക്ക് പറയേണ്ടതെല്ലാം പറഞ്ഞോളൂ... പക്ഷേ ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമാണെന്ന കാര്യം മറക്കരുത്'- സാനിയ ട്വീറ്റില്‍ പറയുന്നു.



from mangalam.com https://ift.tt/2xobHYT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages