ബംഗാള്‍ കത്തുന്നു, മമത ജര്‍മ്മനിയില്‍ ആഘോഷത്തില്‍; വിമര്‍ശനവുമായി പ്രതിപക്ഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

ബംഗാള്‍ കത്തുന്നു, മമത ജര്‍മ്മനിയില്‍ ആഘോഷത്തില്‍; വിമര്‍ശനവുമായി പ്രതിപക്ഷം

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മിക്കി മൗസിന്റെ വേഷം ധരിച്ച് നില്‍ക്കുന്ന ആളുടെ ഒപ്പം ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ക്ക് വന്‍ വിമര്‍ശനം. സംസ്ഥാനത്തിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ജര്‍മനിയിലാണ് മുഖ്യമന്ത്രി ഇന്നുള്ളത്.

മിക്കി മൗസിന്റെ വേഷത്തില്‍ നില്‍ക്കുന്ന തെരുവുകളിക്കാരന്റെ കൈയിലുള്ള അകോര്‍ഡീനില്‍ വായിച്ചുകൊണ്ട് മമതാ ബാനര്‍ജി മിനുട്ടുകള്‍ ചെലവഴിച്ചതിന്റെ വിഡിയോ ആണ് പ്രചരിക്കുന്നത്. ചുറ്റും ആളുകള്‍ കൂടിനില്‍ക്കുന്നുമുണ്ട്.

ഈ ദൃശ്യങ്ങളാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. റോമാ സാമ്രാജ്യം കത്തിയമരുമ്പോള്‍ നീറോ ചക്രവര്‍ത്തി വീണ വായിച്ച സംഭവത്തോടാണ് ഓര്‍മിപ്പിക്കുന്നു മമത എന്ന് സി.പി.എം സാമാജികന്‍ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. ഞായറാഴ്ച പശ്ചിമ ബംഗാളിലെ ബാഗ്‌രി മാര്‍ക്കറ്റിലുണ്ടായ തീപിടുത്തത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് സുജന്‍ മമതയെ വിമര്‍ശിച്ചത്.

മെജര്‍ഹട് ബ്രിഡ്ജിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ബാഗ്‌രി മാര്‍ക്കറ്റിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. ആര് എന്തിനു പകരമായിട്ടാണ് ഇവ നല്‍കിയത് എന്നായിരുന്നു സുജന്റെ ചോദ്യം. ലണ്ടന്‍ പോലെയാകേണ്ട എന്നാല്‍ സുരക്ഷിതമായ കൊല്‍ക്കത്ത ആവശ്യമാണെന്ന് മറ്റൊരു ട്വീറ്റിലും സുജന്‍ അഭിപ്രായപ്പെടുന്നു.



from mangalam.com https://ift.tt/2PLiL8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages