ദക്ഷിണ സുഡാനില്‍ അരങ്ങേറിയത് പട്ടാളത്തിന്റെ കാടത്തരമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി, ഇതില്‍ ഗര്‍ഭിണികള്‍ പോലും ഉള്‍പ്പെടുന്നു. പലകുടുംബങ്ങളെയും ജീവനോടെ ചുട്ട് കൊന്നു. കുട്ടികളെയും കൊലപ്പെടുത്തി. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്.
ഗര്‍ഭിണികള്‍ ആണോ എന്നു പോലും വകവയ്ക്കാതെ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തു, കുട്ടികളെ മരത്തില്‍ കെട്ടിയിടും. മരിക്കുന്നത് വരെ കുട്ടികള്‍ അങ്ങനെ കിടക്കും. കുടുംബംഗങ്ങളെ കൂട്ടത്തോടെ പട്ടാളം ചുട്ടെരിച്ചു. കരഞ്ഞ കുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തി മറ്റുള്ളവരെ പേടിപ്പിച്ചു. ഇത്തരത്തില്‍ കിരാത പ്രവൃത്തികളായിരുന്നു പട്ടാളം നടത്തിയിരുന്നത്.
ഈ അതിക്രൂരതയില്‍ നിന്നും അതിജീവിച്ച നൂറ് പേരുടെ സാക്ഷിമൊഴികളാണ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ശേഖരിച്ചത്.
ആംനെസ്റ്റി ഇന്റര്‍നാഷണലിനോട് ദൃക്‌സാക്ഷികളാണ് ഇക്കാര്യങ്ങള്‍ വിവരിച്ചത്. ചെറു കുടിലുകളില്‍ കഴിഞ്ഞിരുന്നവരെയാണ് ചുട്ടു കൊന്നത്. 90 വയസ് തോന്നിക്കുന്ന ഒരു വൃദ്ധന്റെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നും ദൃക്‌സാക്ഷി പറയുന്നു.
തന്റെ അച്ഛനെ അവര്‍ വെടിവെച്ച് കൊലപ്പെടുത്തി. നിരവധി കുട്ടികളെയും അവര്‍ ക്രൂരമായി കൊലപ്പെടുത്തിയെന്ന് 20കാരിയ്യ ന്യാവ്കി പറയുന്നു. ഏഴ് സൈനികര്‍ ചേര്‍ന്ന് കുട്ടികളെ പിടികൂടി കുടിലില്‍ അടയ്ക്കുകയും തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു. എനിക്ക് അവരുടെ കരച്ചില്‍ കേള്‍ക്കാമായിരുന്നു. നാല് കുട്ടികളെയാണ് അവര്‍ ചുട്ടുകൊന്നത്. ഒരു കുട്ടി വാതില്‍ തുറന്ന് പുറത്തെത്താന്‍ ശ്രമിച്ചപ്പോള്‍ സൈനികരില്‍ ഒരാള്‍ വാതില്‍ ശക്തമായി അടച്ചു.
രണ്ട്, മൂന്ന് വയസുള്ള അഞ്ച് കുട്ടികളെ മരത്തില്‍ കെട്ടി തൂക്കിയിട്ടു. കുട്ടികള്‍ മരിക്കുന്നത് വരെ അങ്ങനെ തന്നെ തൂങ്ങി കിടന്നു. ആണ്‍കുട്ടികളെയാണ് കൂടുതലും തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയിരുന്നത്. അവര്‍ വലുതായാല്‍ സൈനികര്‍ ആകുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു.
കുടുംബംങ്ങളെ മുഴുവനായി ചുട്ടെരിക്കുന്നതും സൈനികര്‍ ചെയ്തിരുന്നു. ഒരു കുടുംബത്തിലെ എല്ലാവരെയും സൈനികര്‍ ചുട്ടെരിച്ചു. കുഞ്ഞുമായി രക്ഷപ്പെടാന്‍ ശ്രമിച്ച കുടുംബത്തിലെ സ്ത്രീയെ വെടിവെച്ച് കൊലപ്പെടുത്തി. കുട്ടിയെ നിലത്തടിച്ചും കൊലപ്പെടുത്തി. വില്ലേജുകളില്‍ നിന്നും ഒളിച്ചോടുന്നവരും ജീവിച്ചിരിക്കാന്‍ ഒരു വഴിയുമില്ല. വെള്ളത്തിലും കരയിലും ഓടുന്ന വാഹനങ്ങള്‍ ഉപയോഗിച്ചാണ് സൈന്യം തെരച്ചില്‍ നടത്തിയിരുന്നത്.
തന്റെ ഭര്‍ത്താവിനെയും മറ്റ് രണ്ട് പേരെയും സൈന്യം വധിക്കുന്നത് കണ്ടുവെന്ന് ഒരു സ്ത്രീ പറയുന്നു. വെളുപ്പിനെ തങ്ങള്‍ ഉറങ്ങിക്കിടന്നപ്പോഴാണ് ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് താനും ഭര്‍ത്താവും ഒരുമിച്ച് ഇറങ്ങി ഓടി. ചതുപ്പില്‍ ഓടിയൊളിക്കുകയാണ് തങ്ങള്‍ ചെയ്തത്. എന്നാല്‍ പിന്നീട് പട്ടാളം അവിടെയുമെത്തി. തുടര്‍ന്ന് വെടിവെച്ചു. ഇതിനിടെ തന്റെ ഭര്‍ത്താവിന് വെടിയേറ്റു. എന്നാല്‍ മരണം സംഭവിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ സൈന്യം പിടികൂടി കൊലപ്പെടുത്തി.-സ്ത്രീ പറഞ്ഞു.
ഇതില്‍ പല സ്ത്രീകളെയും സൈന്യം തട്ടിക്കൊണ്ട്‌പോയി. തുടര്‍ന്ന് കൂട്ട ഹബലാത്സംഗത്തിനിരയാക്കി. പലരെയും ആഴ്ചകളോളം ബലാത്സംഗം ചെയ്തു. മറ്റുള്ളവരെ അടിമകളാക്കി വീട്ട് ജോലികള്‍ ചെയ്യിച്ചു. കൊച്ചു കുട്ടികളെ പോലും സൈനികര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി.
from mangalam.com https://ift.tt/2PNQwGj
via IFTTT
No comments:
Post a Comment