ചെന്നൈ: ബിജെപി സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിന് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥിനിയെ ജാമ്യത്തിൽ വിട്ടു. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദർരാജനെ വിമാനത്തിൽ വെച്ച് കണ്ടപ്പോഴായിരുന്നു സോഫിയ എന്ന ഗവേഷക വിദ്യാർഥി മുദ്രാവാക്യം വിളിച്ചത്. മോദി, ബിജെപി-ആർഎസ്എസ് ഫാസിസ്റ്റ് സർക്കാർ തുലയട്ടെ എന്നായിരുന്നു മുദ്രാവാക്യം വിളിച്ചത്. തമിഴിസൈ സൗന്ദർരാജനുമായി ഇവർ വാക്കുതർക്കത്തിലുമേർപ്പെട്ടു. തുടർന്ന് തമിഴിസൈ സൗന്ദർരാജൻ വിമാനമിറങ്ങിയതിന് ശേഷം വിമാനത്താവളത്തിലുള്ള പോലീസിന് നൽകിയ പരാതിയിലാണ് സോഫിയയെ കസ്റ്റഡിയിലെടുത്തത്. അവളൊരു സാധാരണക്കാരിയല്ല. തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും ബിജെപി അധ്യക്ഷ പരാതി നൽകിയതിന് ശേഷം പ്രതികരിച്ചു. കലാപത്തിന് പ്രേരിപ്പിക്കുക, പൊതുമധ്യത്തിൽ ശല്യമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് സോഫിയക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനിടെ തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് സോഫിയയുടെ പിതാവ് തമിഴിസൈ സൗന്ദർരാജൻ അടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2oEgJvC
via
IFTTT
No comments:
Post a Comment