തിരുവനന്തപുരം: ഷൊർണൂർ എം എൽ എപി കെ ശശിക്കെതിരായ ലൈംഗികപീഡന പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയതായി സ്ഥിരീകരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാതിയിൽ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. പോലീസിനു നൽകേണ്ടിയിരുന്ന പരാതി ആയിരുന്നുവെങ്കിൽ പരാതിക്കാരി ആദ്യം പോലീസിനെ സമീപിച്ചേനെ- കോടിയേരി പറഞ്ഞു. പാർട്ടി പരിഹരിക്കേണ്ട പ്രശ്നമായതിനിലാണ് യുവതി പാർട്ടിക്ക് പരാതി നൽകയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി വൈ എഫ് ഐ വനിതാ നേതാവാണ് ശശിക്കെതിരെ പരാതി നൽകിയിട്ടുള്ളത്. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് യുവതി പരാതി നൽകിയത്. content highlights: Kodiyeri Balakrishnan on allegation against Shornnur MLA P K Sasi
from mathrubhumi.latestnews.rssfeed https://ift.tt/2PAFQei
via
IFTTT
No comments:
Post a Comment