തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വർഷത്തേക്ക് ഒഴിവാക്കി. സ്കൂൾ കലോത്സവവും, ഫിലിം വെസ്റ്റിവലും അടക്കം വിനോദ സഞ്ചാര വകുപ്പിന്റേതുൾപ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികൾ ഒഴിവാക്കിയിട്ടുണ്ട്. ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ വകുപ്പുമേധാവികളോട് നിർദേശിച്ചു. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. പ്രളയദുരന്തം കൂടുതൽ ആഘാതമേൽപ്പിച്ച ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്. ഡിസംബർ അഞ്ചു മുതൽ ഒമ്പതുവരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. നേരത്തെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2oEaTui
via
IFTTT
No comments:
Post a Comment