കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകുമെന്ന് സൂചന. ഒരാഴ്ച്ചയ്ക്കകം ഹാജരാകണമെന്ന് പറഞ്ഞാണ് പഞ്ചാബ് പോലീസ് വഴി നോട്ടീസ് നൽകുക. വിളിച്ചുവരുത്തി ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സൂചനയുണ്ട്. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് കൈമാറാനായി ഞായറാഴ്ച്ച രാത്രി എത്തിയപ്പോഴാണ് വൈക്കം ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തത് വലിയ വീഴ്ച്ചയാണെന്ന് ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യണമെന്ന ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ ഉന്നയിച്ചിരിക്കുന്നത്. ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി കന്യാസ്ത്രീയെ ചോദ്യം ചെയ്യണമെന്നും ഡിവൈഎസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ, വൈകുന്നേരം കൊച്ചിയിലെത്താൻ ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിക്കും കേസിന്റെ മേൽനോട്ടച്ചുമതലയുള്ള ഐജി വിജയ് സാക്കറെ നിർദേശം നൽകിയിട്ടുണ്ട്. ഈ കൂടിക്കാഴ്ച്ച കൂടിക്കഴിഞ്ഞാലേ ബിഷപ്പിന്റെ അറസ്റ്റ് സംബന്ധിച്ച അന്തിമതീരുമാനമാകൂ.
from mathrubhumi.latestnews.rssfeed https://ift.tt/2oynVcr
via
IFTTT
No comments:
Post a Comment