ബെംഗളൂരു: കർണാടകത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനുകളിൽ ബിജെപി മുന്നേറുമ്പോൾ മുനിസിപ്പാലിറ്റികളിലും നഗര പഞ്ചായത്തുകളിലും കോൺഗ്രസിന് മേൽക്കൈ. മൈസൂരു, ഷിമോഗ, തുങ്കൂർ എന്നീ കോർപ്പറേഷനുകളിലാണ് ബിജെപി മുന്നിലുള്ളത്. എന്നാൽ ഇതിൽ ഷിമോഗയിൽ മാത്രമാണ് ബിജെപിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുള്ളത്. 35 വാർഡുകളുള്ള തുങ്കൂരിൽ ബിജെപി 12 ഇടത്ത് ജയിച്ചപ്പോൾ കോൺഗ്രസും ജെഡിഎസ്സും പത്ത് സീറ്റ് നേടി. മൂന്നു സ്വതന്ത്രരും ജയിച്ചിട്ടുണ്ട്. 65 വാർഡുകളുള്ള മൈസൂരു കോർപറേഷനിലും 22 സീറ്റിൽ ബിജെപിയും 19 ഇടത്ത് കോൺഗ്രസും ജയിച്ചപ്പോൾ ജെഡിഎസ്സിന് 18 ഇടത്ത് ജയിക്കാനായി. ആറ് സ്വതന്ത്രരും ഇവിടെ ജയിച്ചിട്ടുണ്ട്. 35 വാർഡുകളുള്ള ഷിമോഗയിൽ 21 സീറ്റ് നേടിയ ബിജെപി ഭരണം ഉറപ്പാക്കി. മൈസൂരുവിലും തുങ്കൂറിലും കോൺഗ്രസ് ജെഡിഎസ്സുമായി കൈകോർക്കാനാണ് സാധ്യത. കർണാടകത്തിൽ 102 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 2664 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഫലം അറിഞ്ഞ 2267 വാർഡുകളിൽ കോൺഗ്രസ് 846 സീറ്റിലും ബിജെപി 788 സീറ്റിലും ജയിച്ചു. ജെഡിഎസ് 307 വാർഡ് നേടിയപ്പോൾ സ്വതന്ത്രർ 277 വാർഡിലും ജയിച്ചിട്ടുണ്ട്. കോൺഗ്രസ്- ജെഡിഎസ് സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കാണ് മത്സരിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആവശ്യമെങ്കിൽ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാൻ ജെഡിഎസുമായി സഖ്യമാകാം എന്നതാണ് കോൺഗ്രസ് നിലപാട്. സിറ്റി മുനിസിപ്പാലിറ്റികളിലെ ഫലം പൂർണ്ണമായി അറിവായ 724 വാർഡുകളിൽ ബിജെപി 295 വാർഡുകളിൽ വിജയിച്ചു. കോൺഗ്രസ് 243 വാർഡിലും ജെഡിഎസ് 70 ലും വിജയിച്ചു. 106 ഇടങ്ങളിൽ സ്വതന്ത്രരും മറ്റു പാർട്ടികളുമാണ് ജയിച്ചത്. ടൗൺ മുനിസിപ്പാലിറ്റികളിൽ 1026 വാർഡുകളിൽ ഫലം പ്രഖ്യാപിച്ചതിൽ 416 ഇടത്ത് കോൺഗ്രസ് വിജയിച്ചു. 309 ഇടത്ത് ബിജെപിയും 173 ഇടത്ത് ജെഡിഎസും ജയിച്ചു. 130 ഇടത്ത് മറ്റുള്ളവരാണ് വിജയിച്ചത്. ടൗൺ പഞ്ചായത്തിൽ 335 എണ്ണത്തിൽ ഫലം പ്രഖ്യാപിച്ചതിൽ 129-ൽ കോൺഗ്രസും 128 ൽ ബിജെപിയും ജെഡിഎസ് 29 എണ്ണത്തിലും ജയിച്ചു. 29 സിറ്റി മുനിസിപ്പാലിറ്റികൾ, 53 ടൗൺ മുനിസിപ്പാലിറ്റികൾ, 23 ടൗൺ പഞ്ചായത്തുകൾ എന്നിവിടങ്ങളിലായി 2664 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് കോർപ്പറേഷനുകളിലായി 135 വാർഡുകളുണ്ട്. 8340 സ്ഥാനാർഥികളാണ് മത്സരിച്ചത്. സി.പി. എമ്മും ബി.എസ്.പി.യും മത്സര രംഗത്തുണ്ട്. 105 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മഴക്കെടുതി കണക്കിലെടുത്ത് സോമവേർ പേട്ട, വീരാജ്പേട്ട, കുശാൽനഗർ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. 2013-ൽ നടന്ന തിരഞ്ഞെടുപ്പിൽ 1960 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബി.ജെ.പി.ക്കും ജനതാദൾ എസിനും ലഭിച്ചത് 905 വാർഡുകൾ വീതമാണ്. ബിജെപിയിൽ വിട്ട് യെദ്യൂരപ്പയുടെ കെജെപി 250 വാർഡുകളിൽ വിജയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Q1RTlY
via
IFTTT
No comments:
Post a Comment