കൊച്ചി: പഠനത്തിനിടെ മിൻ വിൽപ്പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തിൽ പരിക്ക്. ഇവർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചാണ് അപകടമുണ്ടായത്. കൊടുങ്ങല്ലൂരിൽ വെച്ചായിരുന്നു അപകടം. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഹനാനെ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. മുൻ സീറ്റിലിരിക്കുകയായിരുന്ന ഹനാന്റെ കാലിനാണ് പരിക്കേറ്റത്. നട്ടെല്ലിനും ക്ഷതമേറ്റതായാണ് പ്രാഥമിക വിവരം. കോളേജ് യൂണിഫോമിൽ മീൻ വിൽക്കുന്ന ഹനാന്റെ വാർത്ത മാതൃഭൂമി ദിനപ്പത്രമാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് വലിയ മാധ്യമ ശ്രദ്ധ നേടിയ ഹനാന് സഹായവുമായി നിരവധി സുമനസുകളെത്തി. പിന്നീട് സഹായമായി ലഭിച്ച തുക ഹനാൻ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2oAtur8
via
IFTTT
No comments:
Post a Comment