ബിറ്റ്‌കോയിൻ കവർച്ച: ബി.ജെ.പി. മുൻ എം.എൽ.എ. അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

ബിറ്റ്‌കോയിൻ കവർച്ച: ബി.ജെ.പി. മുൻ എം.എൽ.എ. അറസ്റ്റിൽ

മുംബൈ: ബിറ്റ്കോയിൻ ഇടപാടുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ കേസിൽ ഒളിവിലായിരുന്ന ഗുജറാത്തിലെ ബി.ജെ.പി. മുൻ എം.എൽ.എ. നളിൻ കൊട്ടാഡിയയെ ഞായറാഴ്ച അറസ്റ്റുചെയ്തു. അഹമ്മദാബാദിൽനിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ അമൽനറിൽനിന്നാണ് കൊട്ടാഡിയയെ പിടികൂടിയത്. സൂറത്തിൽനിന്നുള്ള വ്യാപാരിയെ ബന്ദിയാക്കി 9.95 കോടി രൂപയുടെ ബിറ്റ്കോയിൻ കവർന്ന കേസിൽ അഹമ്മദാബാദിലെ കോടതി മൂന്നുമാസംമുമ്പ് കൊട്ടാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നോട്ടുനിരോധനത്തിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കുന്നതിനുവേണ്ടി ബിറ്റ്കോയിൻപോലുള്ള ഡിജിറ്റൽ കറൻസികളിലേക്ക് സമ്പാദ്യം മാറ്റിയത് സംബന്ധിച്ച അഭിപ്രായഭിന്നതകളാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് കരുതുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ശൈലേഷ് ഭട്ട് എന്ന ബിസിനസുകാരനെ പോലീസുകാർ ഉൾപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയത്. തന്റെ പേരിലുണ്ടായിരുന്ന ഡിജിറ്റൽ കറൻസികൾ ബലംപ്രയോഗിച്ച് മറ്റുള്ളവരുടെ പേരിലേക്ക് മാറ്റിയതായി കാണിച്ച് ഭട്ട് പരാതിനൽകി. തട്ടിക്കൊണ്ടുപോകൽ നാടകത്തിന്റെ സൂത്രധാരൻ കിരീട് പലാഡിയയെ ചോദ്യംചെയ്തപ്പോഴാണ് കൊട്ടാഡിയ ഉൾപ്പെടെയുള്ള ഉന്നതരുടെ പങ്ക് വെളിച്ചത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യുന്നതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പലവട്ടം സമൻസ് അയച്ചെങ്കിലും കൊട്ടാഡിയ ഒളിവിൽപോവുകയാണ് ചെയ്തത്. ഇതേത്തുടർന്നാണ് ഈ ജൂൺ മാസത്തിൽ അഹമ്മദാബാദിലെ കോടതി കൊട്ടാഡിയയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അമ്രേലി ജില്ലയിലെ ധരി മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ.യായിരുന്നു കൊട്ടാഡിയ. രാഷ്ട്രീയ എതിരാളികളാണ് കേസിനുപിന്നിൽ എന്നാണ് കൊട്ടാഡിയ പറയുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2oUQRM8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages