പട്ടേൽ പ്രതിമ ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 10, 2018

പട്ടേൽ പ്രതിമ ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സർദാർ വല്ലഭ്‌ ഭായ് പട്ടേലിന്റെ പ്രതിമ, അദ്ദേഹത്തിന്റെ ജന്മവാർഷികദിനമായ ഒക്ടോബർ 31-ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനാവരണം ചെയ്യും. ബി.ജെ.പി. ദേശീയ നിർവാഹകയോഗത്തിനിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാകും ഇതെന്നാണ് കരുതുന്നത്. 2013-ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്ര മോദിയാണ് നർമദ നദിയിലെ സർദാർ സരോവർ അണക്കെട്ടിനുസമീപം സ്മാരകം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബി.ജെ.പി. പ്രവർത്തകർ ശേഖരിച്ച ഇരുമ്പും മണ്ണും ജലവും ഉപയോഗിച്ചാണ് 182 മീറ്റർ ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തിന്റെ പ്രതീകമായിരിക്കും പട്ടേൽ പ്രതിമയെന്നും രുപാണി അഭിപ്രായപ്പെട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2MhFgjs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages