ന്യൂഡല്‍ഹി : ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സേവനം നിഷേധിക്കരുതെന്ന് സുപ്രീംകോടതി പറയുമ്പോഴും ചില കാര്യങ്ങള്‍ നടക്കണമെങ്കില്‍ ആധാര്‍ ഇപ്പോഴും നിര്‍ബന്ധമാണ്. അത് എന്തിനൊക്കെയെന്ന് നോക്കാം.
പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനും ആധാര്‍ നിര്‍ബന്ധമാണ്. എന്നാല്‍, ബാങ്ക് അക്കൗണ്ടിനോ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കുന്നതിനോ ആധാര്‍ ആവശ്യമില്ല. സ്‌കൂളുകളിലെ പ്രവേശനത്തിനും പ്രവേശന പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല.
ആധാര്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടാന്‍ പാടില്ലെന്നും ആധാറിന്റെ പേരില്‍ സ്വകാര്യ വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഹനിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നുണ്ട്.
സിബിഎസ്ഇ, യുജിസി, നെറ്റ് പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബന്ധമല്ല, സ്വകാര്യ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഒന്നിന്റെയും പേരില്‍ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ആധാര്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇവര്‍ ആറ് മാസത്തേയ്ക്ക് മാത്രമേ സൂക്ഷിക്കാവൂ. ഇത്തരത്തില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ കോടതിയുടെ അനുമതി കൂടാതെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറരുത്. വിവരങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ചോര്‍ത്തപ്പെട്ടാല്‍ കോടതിയെ സമീപിക്കാവുന്നതാണ്.
നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണമെന്നും ദേശീയ സുരക്ഷ കണക്കിലെടുത്ത് ആധാര്‍ വിവരങ്ങള്‍ പുറത്തു വിടരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2DtHqNW
via IFTTT
No comments:
Post a Comment