പ്രതീക്ഷിച്ച പ്രഖ്യാപനമില്ല; തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

പ്രതീക്ഷിച്ച പ്രഖ്യാപനമില്ല; തെലങ്കാന മന്ത്രിസഭാ യോഗം അവസാനിച്ചു

ഹൈദരബാദ്: കാലാവധി പൂർത്തിയാക്കാൻ കാക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ഏവരും കാത്തിരുന്ന മന്ത്രിസഭാ യോഗം അവസാനിച്ചു.ഉണ്ടായേക്കുമെന്ന് കരുതിയ തരത്തിലുള്ള പ്രഖ്യാപനങ്ങളൊന്നും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നടത്തിയില്ല. എന്നാൽ ജനുപ്രിയങ്ങളായ നിരവധി തീരുമാനങ്ങൾ മന്ത്രി സഭായോഗത്തിൽ എടുത്തിട്ടുണ്ട്. ഇനി വൻജനാവലിയെ പങ്കെടുപ്പിച്ച് നാലു മണിക്ക് സംഘടിപ്പിച്ചിരിക്കുന്ന പൊതുയോഗത്തിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. ഈ യോഗത്തിൽ തീരുമാനം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ്, മിസോറാം നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കാനായി കാലാവധി തികയ്ക്കാതെ നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രി തീരുമാനിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.അതോടെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ചേർന്ന മന്ത്രിസഭാ യോഗത്തിലേക്കായിരുന്നു എല്ലാ കണ്ണുകളും. രംഗറെഡ്ഡി ജില്ലയിൽ 2000 ഏക്കർ സ്ഥലത്താണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. പാർട്ടി നേതാവിൽ നിന്ന് സുപ്രധാന രാഷ്ട്രീയ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനും ഐടി മന്ത്രിയുമായ കെ.ടി രാമറാവു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 2019 മെയ് വരെ ടിആർഎസ് സർക്കാരിന് കാലാവധിയുണ്ട്. കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സപ്തംബർ രണ്ട് തെലങ്കാന തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതിന്റെ നാലാം വാർഷികമാണ്. നാല് വർഷത്തെ ഭരണനേട്ടങ്ങൾ വച്ച് വീണ്ടും ജയിച്ചുവരാമെന്നാണ് പാർട്ടി കണക്കുകൂട്ടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2owVZ8Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages