കോട്ടയം : കന്യാസ്ത്രീക്ക് എതിരായ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യും.. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മറ്റന്നാള്‍ ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
ജലന്ധറില്‍ വെച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നു. കേസില്‍ ബിഷപ്പിനെതിരായ തെളിവുകളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് ഈ പൊരുത്തക്കേടുകള്‍. ഇത് പരിഗണിച്ചാണ് ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചുവരുത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
കേരളത്തില്‍ എത്തിച്ച് രണ്ടാംഘട്ട മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളിലേക്ക് അന്വേഷണസംഘം കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പീഡനം നടന്ന 2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നതായി ഇതിനകം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവറും സഹോദരനും നല്‍കിയ മൊഴികള്‍ ഫലത്തില്‍ ബിഷപ്പിനെതിരെയാണ്.
മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് മഠത്തില്‍ എത്തിയിരുന്നതായി ഇന്നലെ നടന്ന മൊഴിയെടുപ്പിലും കന്യാസ്ത്രീ ആവര്‍ത്തിച്ചു. സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെടും എന്ന ഭയം കൊണ്ടാണ് സഭയോട് ലൈംഗിക പീഡനത്തെ കുറിച്ച് ആദ്യം പറയാതിരുന്നതെന്നും കന്യാസ്ത്രീ വ്യക്തത വരുത്തി. സഭയുടെ അന്വേഷണ കമ്മീഷനു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാം എന്നാണ് കരുതിയത്.സഭയില്‍ നിന്ന് നീതി ലഭിക്കുമെന്ന് കരുതിയതിനാലാണ് തുടക്കത്തില്‍ പൊലീസില്‍ സമീപിക്കാതിരുന്നതെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.
from mangalam.com https://ift.tt/2NJ7jJW
via IFTTT
No comments:
Post a Comment