ചെലവ് ചുരുക്കല്‍: റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക് മാറുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ചെലവ് ചുരുക്കല്‍: റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക് മാറുന്നു

ന്യൂഡൽഹി: ഡീസൽ വില കുതിക്കുന്നതിനിടെ ഡീസലിനുപകരും പ്രകൃതി വാതകമുപയോഗിക്കാൻ റെയിൽവെ ആലോചിക്കുന്നു. റെയിൽവെയുടെ വർക്ക്ഷോപ്പുകളിലും പ്രൊഡക്ഷൻ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയിൽവെ ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറിൽ ഒപ്പിട്ടു. ഇറക്കുമതി സൗകര്യവും പൈപ്പ് ലൈൻ വഴിയുള്ള വിതരണവും വർധിച്ചതോടെ കാര്യക്ഷമമായി പ്രകൃതി വാതകം ഉപയോഗിക്കാനാകുമെന്നാണ് റെയിൽവെ കരുതുന്നത്. നിലവിൽ 6.5 ശതമാനം പ്രകൃതി വാതകമാണ് റെയിൽവെ ഉപയോഗിക്കുന്നത്. ഇത് 15 ശതമാനമായെങ്കിലും ഉയർത്തുന്നതിനെക്കുറിച്ചാണ് ആലോചന. ഗ്യാസ് ഉപയോഗിച്ചാൽ നിലവിൽ ഉപയോഗിക്കുന്ന ഇന്ധനത്തിനുള്ള ചെലവിൽ 25 ശതമാനം ലാഭിക്കാം. 2019 ഓടെ 54 വർക്ക്ഷോപ്പുകളും പ്രകൃതി വാതകത്തിലേയ്ക്ക് മാറുമെന്ന് ഇന്ത്യൻ റെയിൽവെ ബോർഡ് ചെയർമാൻ അശ്വനി ലൊഹാനി വ്യക്തമാക്കി. പ്രതിവർഷം 300 കോടി ലിറ്റർ ഡീസലാണ് റെയിൽവെ ഉപയോഗിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2PXfPXE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages