വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താംക്‌ളാസ്സുകാരനുമായി ഒളിച്ചോടി ; ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താംക്‌ളാസ്സുകാരനുമായി ഒളിച്ചോടി ; ഇരുവരും തിരുവനന്തപുരത്തുണ്ടെന്ന് സൂചന

ചേര്‍ത്തല: വിവാഹിതയും പത്തു വയസ്സുള്ള കുട്ടിയുമുള്ള അദ്ധ്യാപിക പത്താം ക്‌ളാസ്സ് വിദ്യാര്‍ത്ഥിയുമായി ഒളിച്ചോടിയെന്ന് സംശയം. ചേര്‍ത്തലയില്‍ നിന്നും ഞായറാഴ്ച മുതല്‍ കാണാതായ 40 കാരിയ്ക്കും 16 കാരനും വേണ്ടി മുഹമ്മ എസ്‌ഐ യുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് ഇരുവരും തിരുവനന്തപുരത്ത് വര്‍ക്കല ഭാഗത്ത് ഉള്ളതായി സൂചനകള്‍ കിട്ടിയിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇരുവരും ഒരുമിച്ച് ചേര്‍ത്തല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയെന്ന വിവരമാണ് ഇരുവരും ഒന്നിച്ചാണെന്ന സംശയത്തിന് ആധാരം. ഇരുവരുടേയും ഫോണ്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമായ നിലയിലാണ്. ഇവരുടെ ഫോണ്‍ പോലീസ് ട്രാക്ക് ചെയ്യുന്നുണ്ട്്. വര്‍ക്കല ഭാഗത്ത് നിന്നുമാണ് അവസാനമായി സിഗ്നല്‍ കിട്ടിയത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു ഇത്.

വിവാഹമോചിതയും പത്തുവയസ്സുള്ള ഒരു കുട്ടിയുമുള്ള അദ്ധ്യാപിക വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ വാങ്ങി നല്‍കിയതായും മണിക്കൂറുകള്‍ ഇവര്‍ സംസാരിച്ചിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/2IgyDxr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages