ലോസ് ആഞ്ചലീസ്: കാലാവസ്ഥാ വ്യതിയാനം മൂലം ലോകത്ത് ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടം നേരിടുന്ന രാജ്യങ്ങളിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വൻതോതിലുള്ള കാർബൺഡൈ ഓക്സൈഡ് പുറന്തള്ളൽ മൂലം ഇന്ത്യയ്ക്ക് പ്രതിവർഷം പതിനഞ്ച് ലക്ഷം കോടി രൂപ (21,000 കോടി ഡോളർ) യുടെ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാകുന്ന രാജ്യം അമേരിക്കയാണ്.മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയും. കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ ഏറ്റവും മുന്നിലുള്ള ചൈന ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. അമേരിക്കയിലെ കാലിഫോർണിയ സാൻഡിയാഗോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. അന്തരീക്ഷ താപനില വർധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കുന്നതായി പഠനസംഘത്തിൽപ്പെട്ട കാതറിൻ റിക്കി പറയുന്നു. അന്തരീക്ഷത്തിൽ അധികരിക്കുന്ന കാർബൺഡൈ ഓക്സൈഡ് മൂലം ഉണ്ടാകുന്ന സാമൂഹ്യ, സാമ്പത്തിക നഷ്ടം (എസ്.എസ്.സി) മുൻനിർത്തിയാണ് പഠനം നടന്നത്. ഇതു പ്രകാരമാണ് ഇന്ത്യയുടെ പ്രതിവർഷ സാമ്പത്തിക നഷ്ടം 21,000 കോടി ഡോളർ ആയി കണക്കാക്കിയിരിക്കുന്നത്. അമേരിക്കയ്ക്ക് ഇത് 25,000 കോടി ഡോളറാണ്. നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാർഷിക വരുമാനം, രോഗങ്ങൾ, അന്തരീക്ഷ താപനില മൂലം തൊഴിലാളികളുടെ ഉൽപാദന ക്ഷമതയിലുണ്ടാവുന്ന ഇടിവ്, തുടർച്ചയായ വെള്ളപ്പൊക്കം അടക്കമുള്ള കാലാവസ്ഥാ പ്രശ്നങ്ങൾ മൂലം അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പഠനത്തിലെ കണക്കുകൾ. ഇരുനൂറോളം രാജ്യങ്ങളെയാണ് ഗവേഷകർപഠനവിധേയമാക്കിയത്. Content Highlights:Carbon Dioxide Emission, climate change, social cost of carbon, pollution, global warming
from mathrubhumi.latestnews.rssfeed https://ift.tt/2zuv4B4
via
IFTTT
No comments:
Post a Comment