ആല്‍മാട്ടി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യമാണ് കസാഖിസ്ഥാന്‍. കുട്ടികളെ ബാലാത്സംഗം ചെയ്തുവെന്ന് തെളിഞ്ഞാല്‍ പ്രതിക്കുള്ള ശിക്ഷ വന്ധ്യംകരണമാണ്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളെ ആയിരിക്കും ആദ്യമായി ഇത്തരത്തില്‍ വന്ധ്യംകരിക്കുകയെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്ക് നേരെ പ്രയോഗിക്കാനായി രണ്ടായിരത്തില്‍ അധികം ഇഞ്ചക്ഷനുകള്‍ക്ക് വേണ്ടിയുള്ള തുക അനുവദിച്ചുവെന്നും പ്രസിഡന്റ് നുര്‍സുല്‍ത്താന്‍ വ്യക്തമാക്കിയിരുന്നു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഒരാളെയാണ് ഇത്തരത്തില്‍ ശിക്ഷിക്കാനുള്ളത്. ഈ വര്‍ഷം ആദ്യമാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു ശിക്ഷക്കുള്ള നിയമം പാസാക്കുന്നത്.
നിയമം പാസാക്കുന്ന സമയത്ത് അത് താല്‍ക്കാലികമാണെന്നും, ലൈംഗികാതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഒറ്റ തവണ ഇഞ്ചക്ഷന്‍ നല്‍കും എന്നുമാണ് പറഞ്ഞിരുന്നത്. കുട്ടികളെ പീഡിപ്പിച്ചാല്‍ കസാഖിസ്ഥാനില്‍ 20 വര്‍ഷം തടവുമുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ദിനംപ്രതി ഇവിടെ വര്‍ദ്ധിച്ച് വരികയാണ്. അതിനാലാണ് രാജ്യം കടുത്ത ശിക്ഷാ നടപടികളിലേക്ക് നീങ്ങുന്നത്.
2016ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റും ഇത്തരത്തില്‍ ശിക്ഷാനടപടികള്‍ അനുവദിച്ചിരുന്നു. 14 വയസുള്ളൊരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലായിരുന്നു അത്. പോളണ്ട്, സൌത്ത് കൊറിയ, റഷ്യ, ഓസ്‌ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വന്ധ്യംകരണം പല കേസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2OeNqOw
via IFTTT
No comments:
Post a Comment