ന്യൂഡൽഹി: റഫാൽ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പുതിയ വഴിത്തിരിവ്. കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഇൻഡസ്ട്രീസിനെ പങ്കാളിയാക്കാൻ ഇന്ത്യയാണു ശുപാർശ ചെയ്തതെന്നു ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു. ഫ്രാൻസിന് അക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി അവർ പറയുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യം നിഷേധിച്ചു. അനിൽ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യൻ സർക്കാർ ശുപാർശ ചെയ്തപ്പോൾ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങൾക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ടു നിഷേധിച്ച ഇന്ത്യ, റഫാൽ വിമാനങ്ങൾ നിർമിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് റിലയൻസ് ഡിഫൻസിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവർത്തിച്ചു. ഒലോന്ദാണോ ഇതു പറഞ്ഞതെന്നു സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പ്രതിരോധമന്ത്രാലയ വക്താവ് പറഞ്ഞു. വാണിജ്യപരമായ തീരുമാനത്തിൽ ഇന്ത്യയോ ഫ്രാൻസോ ഒന്നും പറഞ്ഞിട്ടില്ല. സർക്കാരിന് ആ തീരുമാനത്തിൽ ഒരു പങ്കുമില്ല- വക്താവ് അവകാശപ്പെട്ടു.2015 ഏപ്രിൽ 10-നു പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസിൽവെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒലോന്ദുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണു റഫാൽ വിമാനങ്ങൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്.പുതിയ വെളിപ്പെടുത്തലുണ്ടായതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മോദി രാജ്യത്തെ വഞ്ചിച്ചെന്നും ജവാന്മാരുടെ രക്തസാക്ഷിത്വത്തെ അവഹേളിച്ചെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം 2012-ൽ 590 കോടി രൂപയായിരുന്ന കരാർത്തുക 2015 ആയപ്പോൾ എങ്ങനെയാണ് 1690 കോടിയായതെന്നു കോൺഗ്രസ് വക്താവ് മനീഷ് തിവാരി ചോദിച്ചു.പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്.എ.എൽ.) ഒഴിവാക്കി പ്രതിരോധരംഗത്തെ തുടക്കക്കാരായ റിലയൻസിനെ കരാറിൽ പങ്കാളിയാക്കിയെന്നാണു മോദിസർക്കാരിനെതിരേ കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം. ഇതിനു ശക്തിപകരുന്നതാണു ഒളന്ദോയുടെ വെളിപ്പെടുത്തൽ.കോൺഗ്രസിന്റെ ആരോപണങ്ങൾക്കു മറുപടിയായി എന്തുകൊണ്ടാണു റിലയൻസ് കരാറിൽ ഉൾപ്പെട്ടതെന്നു വിശദീകരിക്കുന്ന രണ്ടുപേജ് വരുന്ന കത്ത് നേരത്തേ അനിൽ അംബാനി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് അയച്ചിരുന്നു.ഒലോന്ദിനു നന്ദിപിൻവാതിലിൽക്കൂടി പ്രധാനമന്ത്രി വ്യക്തിപരമായ ഇടപെടൽ നടത്തിയാണു റഫാൽ കരാറിൽ മാറ്റം വരുത്തിയത്. അനിൽ അംബാനിയുമായി കോടിക്കണക്കിനു രൂപയുടെ കരാറുണ്ടാക്കിയത് അദ്ദേഹം നേരിട്ടാണ്. അതു ഞങ്ങൾക്കിന്നു മനസ്സിലായി. ഒലോന്ദിനു നന്ദി.- രാഹുൽ ഗാന്ധികോൺഗ്രസ് അധ്യക്ഷൻ
from mathrubhumi.latestnews.rssfeed https://ift.tt/2MY6Fra
via
IFTTT
No comments:
Post a Comment