കോട്ടയം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് മെഡിക്കൽ കോളജിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് രക്തസമ്മർദം വളരെ കൂടിയിട്ടുണ്ടായിരുന്നു.രക്തസമ്മർദ്ദം 200 കടന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്ന് ഇ.സി.ജി. എടുത്തു. കുറച്ചു സമയം വിശ്രമവും നൽകി. പിന്നീട് കോട്ടയത്തേക്ക് പോകുന്നവഴിക്ക്തനിക്ക് നെഞ്ചുവേദനയുണ്ടെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറിയിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളജിലേക്കെത്തിച്ചത്. ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ബിഷപ്പ് നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.രക്തപരിശോധനയുടെ ഫലം വന്ന ശേഷമായിരിക്കും അടുത്ത നടപടികൾ തീരുമാനിക്കുക.ബിഷപ്പിന് ആശുപത്രി വിടാനായില്ലെങ്കിൽ മജിസ്ട്രേറ്റിനെ ആശുപത്രിയിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാനായിരിക്കും പോലീസ് ശ്രമിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2NrY2Kq
via
IFTTT
No comments:
Post a Comment