കൊച്ചി: ഇനി ബസുകളിലും കൊച്ചി വൺ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. ഒറ്റ ടിക്കറ്റിൽ മെട്രോയിലും ബസിലും യാത്രയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.). കൊച്ചിയിലെ ബസുകളിൽ യാത്രയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൺ കാർഡുകൾ ഉപയോഗിച്ചു തുടങ്ങി. വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 15 ബസുകളിൽ ഇതിനായി യന്ത്രങ്ങൾ നൽകിയിട്ടുണ്ട്. രണ്ടു മാസത്തിനകം കൊച്ചിയിലെ ബസുകളിൽ ഇത് പൂർണമായും നടപ്പാക്കുമെന്ന് െകാച്ചി മെട്രോ അധികൃതർ പറഞ്ഞു. മെട്രോയുടെ ടിക്കറ്റായി ഉപയോഗിക്കുന്ന സ്മാർട്ട് കാർഡാണ് കൊച്ചി വൺ കാർഡ്. ഇതുപയോഗിച്ച് ബസിൽ മാത്രമല്ല ഭാവിയിൽ ഓട്ടോയിലും യാത്ര സാധ്യമാകും. ആലുവ, വൈറ്റില, കാക്കനാട് റൂട്ടുകളിലെ ഏതാനും ബസുകളിൽ ഇപ്പോൾ കാർഡുപയോഗിച്ച് യാത്ര ചെയ്യാം. ആക്സിസ് ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാർഡുകൾ വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബസുകളിലെല്ലാം ജി.പി.എസ്. ഘടിപ്പിക്കൽ പൂർത്തിയായി. 720 ബസുകളിൽ ഇത് ഘടിപ്പിച്ചിട്ടുണ്ട്. സംയോജിത ബസ് ടൈംടേബിളും മുൻകൂട്ടി യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള സൗകര്യവുമെല്ലാം ഇതുവഴി യാഥാർത്ഥ്യമാകും. കൊച്ചി വൺ ആപ്ലിക്കേഷനിലൂടെ യാത്രയെ സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ മൊബൈലിൽ കിട്ടും. മെട്രോയ്ക്കനുബന്ധമായി നഗരത്തിലെ ഗതാഗത സംവിധാനങ്ങളെല്ലാം ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണിതെന്ന് കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. യാത്രാ സർവീസുകളുടെ ഏകോപനം ഉദ്ദേശിച്ചാണ് സ്വകാര്യ ബസുകളുടെ കൂട്ടായ്മ രൂപവത്കരിച്ചത്. ഏഴു കൂട്ടായ്മകളാണുള്ളത്. പുതിയ സംവിധാനം ഏറെ സൗകര്യപ്രദമാണെന്ന് ബസ് കൂട്ടായ്മകളിലൊന്നായ കൊച്ചി വീൽസ് യുണൈറ്റഡിന്റെ പ്രതിനിധിയായ കെ.എം. നവാസ് പറഞ്ഞു. താമസിയാതെ ഇത് കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മെട്രോയിലെ യാത്രയ്ക്കായി ഇതുവരെ 20,000 പേർ കൊച്ചി വൺ കാർഡുകൾ വാങ്ങിയിട്ടുണ്ട്. യാത്രാനിരക്കിൽ ഇളവുൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ കാർഡുപയോഗിക്കുന്നവർക്ക് നൽകുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2OnxeaH
via
IFTTT
No comments:
Post a Comment