ചെന്നൈ: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടറായിരുന്ന ആര്‍ബി ശ്രീകുമാറില്‍ നിന്നുള്‍പ്പെടെ നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മറിയം റഷീദ. മറിയം റഷീദ നേരിട്ട ശാരീരിക പീഡനത്തെക്കുറിച്ച് ദേശീയ മാധ്യമത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇസ്രോ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെയും അന്ന് ഐജിയായിരുന്ന രമണ്‍ ശ്രീവാസ്തയുടെയും ചിത്രങ്ങള്‍ കാണിച്ച് തന്നോട് ഇവരെ അറിയുമോ എന്ന് ചോദിച്ചു. അറിയില്ലെന്ന് താന്‍ മറുപടി നല്‍കിയപ്പോഴാണ് അടുത്തു നിന്ന ഉദ്യോഗസ്ഥന്‍ കസേരയെടുത്ത് കാലില്‍ ആഞ്ഞടിച്ചത്. അതേ ഉദ്യോഗസ്ഥന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ടെലിവിഷന്‍ ചാനലില്‍ ചാരക്കേസ് ചര്‍ച്ച ചെയ്യുന്നത് കണ്ടപ്പോഴാണ് അത് ആര്‍ബി ശ്രീകുമാര്‍ ആണെന്ന് തനിക്ക് മനസിലായതെന്നും റഷീദ പറയുന്നു. അഭിഭാഷകനോട് സംസാരിക്കാന്‍ പോലും പോലീസുകാര്‍ തന്നെ അനുവദിച്ചില്ലെന്നും മറിയം റീഷദ വിങ്ങലോടെ ഓര്‍ക്കുന്നു. ചാരക്കേസ് അന്വേഷിച്ച മുന്‍ എഡിജിപി സിബി മാത്യൂസ്, മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എസ്. വിജയന്‍ എന്നിവരും കസ്റ്റഡിയില്‍ തന്നെ പീഡിപ്പിച്ചതായി മറിയം റഷീദ് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
from mangalam.com https://ift.tt/2Q0qPCv
via IFTTT
No comments:
Post a Comment