മുംബൈ: രാജ്യത്ത് ഇന്ധനവില വീണ്ടും കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വില തിങ്കളാഴ്ചയും ഉയര്‍ന്നു. പെട്രോളിന് ഇന്ന് ലിറ്ററിന് 10 പൈസയാണ് ഉയര്‍ന്നത്. മുംബൈയിലാണ് ഏറ്റവും ഉയര്‍ന്ന വില. മുംബൈയില്‍ പെട്രോളിന് 90.08 രൂപയായി. ഡീസലിന് 78.58 രൂപയായി. ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 82.72 രൂപയും 74.02 രൂപയുമാണ് യഥാക്രമം വിലയെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കൊല്‍ക്കൊത്തയില്‍ പെട്രോളിന് 84.44 രൂപയാണ്.
കേരളത്തില്‍ ഇന്നലെ പെട്രോളിന് 86.07 രൂപയായിരുന്നു ലിറ്ററിന്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ യഥാക്രമം 4.66 രൂപയും 6.35 രൂപയുമാണ് ലിറ്ററിന് വര്‍ധിച്ചത്. എണ്ണവില അന്താരാഷ്്രട വിപണിയിലും ഒരു ശതമാനം ഉയര്‍ന്നിട്ടുണ്ട്.
from mangalam.com https://ift.tt/2O7O7sM
via IFTTT
No comments:
Post a Comment