ന്യൂഡൽഹി: ഒക്ടോബറിൽഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയോടനുബന്ധിച്ചുള്ള കൂടിക്കാഴ്ചയിൽ യുദ്ധക്കപ്പൽ ഇടപാടുമായി ബന്ധപ്പെട്ട കരാറിൽ ഇന്ത്യയും റഷ്യയും ഒപ്പു വെച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമാണ്കരാർ ഒപ്പിടുക. ഇന്ത്യൻനാവികസേനയ്ക്ക് വേണ്ടി ക്രിവാക്/തൽവാർ ശ്രേണിയിലെ നാലു കപ്പലുകളാണ് റഷ്യ വേണ്ടി നിർമിക്കുക. ഇന്ത്യയ്ക്കു വേണ്ടി ഈ ശ്രേണിയിലെ ആറു കപ്പലുകൾ റഷ്യ മുൻപ് നിർമിച്ച് നൽകിയിരുന്നു. കപ്പലുകളിൽ രണ്ടെണ്ണം റഷ്യയിലെ യാന്തർ കപ്പൽ നിർമാണശാലയിലും രണ്ടെണ്ണം ഗോവയിലെ നിർമാണ ശാലയിലുമാവും നിർമാണം പൂർത്തിയാക്കുക. കരാറിന്റെ പ്രാഥമിക രൂപരേഖ ഇരു രാജ്യങ്ങളും ചേർന്ന് തയ്യാറാക്കിക്കഴിഞ്ഞതായി ശേഖർ മിത്തൽ അറിയിച്ചു. ഗോവ കപ്പൽനിർമാണശാലയുടെ ചെയർമാനാണ് മിത്തൽ. കരാർ ഒപ്പിട്ട് നാലു വർഷത്തിനുള്ളിൽ രണ്ടു കപ്പലുകളുടെ പണി പൂർത്തിയാക്കി റഷ്യ ഇന്ത്യയ്ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിർമിക്കുന്ന കപ്പലുകളുടെ പണി പൂർത്തിയാക്കാൻ ഏഴു വർഷത്തോളം വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ തൽവാർ/ തേജ് ശ്രേണിയിലെ റഷ്യൻ നിർമിത ആറു കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തമായുണ്ട്. പുതിയതായി നിർമിക്കുന്ന കപ്പലുകളിൽ യുക്രൈൻ നിർമിത ഗ്യാസ് ടർബൈൻ എൻജിനുകളാവും ഉണ്ടാവുക. കപ്പൽ നിർമാണ കരാർ കൂടാതെ 39,000 കോടിയുടെ റഷ്യൻ എസ്-400 പ്രതിരോധ മിസൈൽ പദ്ധതിയുടെ മറ്റൊരു കരാറും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കുമെന്നും സൂചനയുണ്ട്. എസ്-400 മിസൈലുകൾക്ക് 400 കിലോ മീറ്റർ വ്യോമപരിധിയിലെത്തുന്ന ജെറ്റുകളേയും മിസൈലുകളേയും നശിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ ഇടപാടുകളിൽ അമേരിക്ക ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയും റഷ്യയും അമേരിക്കയുടെ ഇടപെടലിനെ ഏതു വിധേനയും മറികടക്കുമെന്നാണ് ഔദ്യോഗികസൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2CMVguo
via
IFTTT
No comments:
Post a Comment