ന്യൂഡല്‍ഹി: ആധാര്‍കാര്‍ഡ് എല്ലാമേഖലകളിലേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിന് തിരിച്ചടി. ആധാര്‍കേസില്‍ സുപ്രീംകോടതി നടത്തിയ സുപ്രധാന വിധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാക്കിയ ചില കാര്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമാക്കേണ്ടതില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മൊബൈല്‍ കണക്ഷന്‍ എടുക്കാനും ബാങ്ക് അക്കൗണ്ടിനും ആധാര്‍ ബാധകമാകില്ല. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ കണക്ഷന്‍, സ്‌കൂള്‍ അഡ്മിഷന്‍, പ്രവേശന പരീക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമാണെന്നത് അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. ഇക്കാര്യങ്ങളില്‍ നിര്‍ബ്ബന്ധമാണെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിയില്‍ പറയുന്നു.
ഇതോടെ മൊബൈല്‍ നമ്പറുമായും അക്കൗണ്ട് നമ്പറുമായും ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യണമെന്ന നിര്‍ബ്ബന്ധം ഇല്ലാതായി. ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ സ്‌കൂള്‍ വിദ്യാഭ്യാസമോ ഭരണഘടനയില്‍ അനുശാസിക്കുന്ന വ്യക്തികളുടെ അവകാശങ്ങളോ നിഷേധിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ സിബിഎസി, യുജിസി, നീറ്റ് പരീക്ഷകള്‍ക്കും ആധാര്‍ നിര്‍ബ്ബന്ധമല്ല. എന്നാല്‍ ആദായനികുതി റിട്ടേണ്‍, പാന്‍കാര്‍ഡ്, സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബ്ബന്ധമാണ്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ വ്യക്തികള്‍ക്ക് യൂണിക് ഐഡി നമ്പര്‍ നടപ്പാക്കിയതിന് പിന്നാലെ 100 ദശലക്ഷം പേരാണ് ആധാര്‍ കാര്‍ഡില്‍ പങ്കാളികളായിരിക്കുന്നത്. മൊബൈല്‍ കണക്ഷന് വേണ്ടി നിരവധി ഉപയോക്താക്കളുടെ ആധാര്‍ രേഖകളാണ് മൊബൈല്‍ കമ്പനികളുടെ പക്കലുള്ളത്. ബാങ്കുകളും അക്കൗണ്ട് തുടങ്ങാന്‍ ഇടപാടുകാരുടെ ആധാര്‍രേഖകളുടെ പകര്‍പ്പ് സ്വീകരിച്ചിട്ടുണ്ട്. മിക്ക സ്‌കൂളുകളും കുട്ടികളുടെ ആധാര്‍ വിവരശേഖരണം നടന്നു കഴിഞ്ഞിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷകള്‍ പോലെയുള്ള കാര്യത്തിനും വാങ്ങിക്കഴിഞ്ഞു.
ആധാര്‍ ഭരണഘടനാവിരുദ്ധമല്ലെന്നും ജനങ്ങളുടെ ആധികാരികതയാണെന്നും അഴിമതി ഇല്ലാതാക്കാനും വ്യക്തികളെ ഒരു നമ്പര്‍ കൊണ്ടു തിരിച്ചറിയാമെന്നതും വിലയിരുത്തിയ ഹൈക്കോടതി പക്ഷേ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ സ്വകാര്യ കമ്പനികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഉപയോഗപ്പെടുത്താമെന്ന നിയമത്തില്‍ ഭേദഗതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുപോലെ തന്നെ ബയോമെട്രിക് രേഖകള്‍ ദുരുപയോഗം ചെയ്യുന്ന വകുപ്പിലും മാറ്റം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കാര്യങ്ങളിലും ആധാറിനെ ബന്ധിപ്പിക്കാനുള്ള നീക്കത്തിനാണ് തിരിച്ചടി കിട്ടിയത്.
from mangalam.com https://ift.tt/2O88Htl
via IFTTT
No comments:
Post a Comment