തര്‍ക്കത്തിനൊുവില്‍ ക്രൂര കൊലപാതകം, കാമുകിയെ വെട്ടി നുറുക്കി ബാഗിനുള്ളിലാക്കി; കാമുകന്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

തര്‍ക്കത്തിനൊുവില്‍ ക്രൂര കൊലപാതകം, കാമുകിയെ വെട്ടി നുറുക്കി ബാഗിനുള്ളിലാക്കി; കാമുകന്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി

ന്യൂഡല്‍ഹി: കാമുകിയെ കാമുകന്‍ വെട്ടി നുറുക്കി ബാഗിനുള്ളിലാക്കി. കാമുകിയുടെ ശരീരം കഷ്ണങ്ങളാക്കി രണ്ട് ബാഗിനുള്ളില്‍ ആക്കിയ ശേഷം ഡ്രൈയിനേജില്‍ ഉപേക്ഷിക്കുകയായിരുന്നു. ബരപുല്ല ഫ്‌ളൈഓവറിന് കീഴെയുള്ള ഡ്രൈനേജിലായിരുന്നു മൃതദേഹം അടങ്ങിയ ബാഗുകള്‍ ഉപേക്ഷിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകത്തിന് ശേഷം പ്രതി തന്നെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 20കാരനായ റിസ്വാന്‍ ഖാനാണ് കാമുകിയെ കൊലപ്പെടുത്തി വെട്ടി നുറുക്കി ബാഗിനുള്ളിലാക്കിയത്. ഹസ്രത് നിസാുദ്ദീനിലുള്ള നിസാം നഗറിലാണ് പ്രതി താമസിച്ച് വന്നത്. കോണ്‍സ്റ്റബിളിന് മുന്നിലേക്ക് നടന്നെത്തി താന്‍ കാമുകിയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തുകയായിരുന്നു.

കാമുകിയെ കൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി ബാഗില്‍ ആക്കി ഉപേക്ഷിക്കുകയായിരുന്നെന്ന് ഇയാള്‍ പോലീസില്‍ കുറ്റ സമ്മതം നടത്തി. മൃതദേഹം കണ്ടെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്.

ലാലാ ലാജ്പത് റായി മാര്‍ഗിലെ ഫ്‌ളൈഓവറിന് താഴെയുള്ള ഡ്രൈനേജില്‍ നിന്നാണ് രണ്ട് ബാഗുകള്‍ കണ്ടെത്തിയത്. ഒരു ബാഗില്‍ പെണ്‍കുട്ടിയുടെ തലയും അടുത്ത ബാഗില്‍ ഉടലും പോലീസ് കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായി ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

തര്‍ക്കത്തിനൊടുവില്‍ താന്‍ കാമുകിയുടെ കഴുത്ത് കത്തി ഉപയോഗിച്ച് മുറിച്ചു കൊലപ്പെടുത്തിയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് ബാഗിനുള്ളിലാക്കി തിങ്കളാഴ്ച പുലര്‍ച്ചെ ഡ്രൈനേജില്‍ ഉപേക്ഷിക്കുകയായിരുന്നു.



from mangalam.com https://ift.tt/2OQnYMr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages