ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് കോക്പിറ്റില്‍ കയറി; യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിന് കോക്പിറ്റില്‍ കയറി; യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി

മുംബൈ: ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനായി വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്നും പുറത്താക്കി. മുംബൈ കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം.

സംഭവത്തെത്തുടര്‍ന്ന് കൂടുതല്‍ നിയമനടപടിക്ക് വേണ്ടി മുംബൈ എയര്‍പോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍, ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യാത്രയ്ക്ക് മുന്‍പ് ഗ്രൗണ്ടില്‍ നില്‍ക്കുമ്പോഴാണ് യാത്രക്കാരന്‍ അതിക്രമിച്ച് കടക്കുവാന്‍ ശ്രമിച്ചത്.

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാനുള്ള അനുവാദം യാത്രികര്‍ക്കില്ല. സുരക്ഷാ വീഴ്ച വരുത്തിയതിനാണ് യാത്രികനെ വിമാനത്തില്‍ നിന്നും പുറത്താക്കിയത്. നടപടി ക്രമങ്ങള്‍ക്ക് ശേഷം 6ഇ-395 നമ്പരിലുള്ള മുംബൈ കൊല്‍ക്കത്ത വിമാനം യാത്ര തിരിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സമാനമായി ഡല്‍ഹിയില്‍ നിന്നും പാറ്റ്‌നയിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍. ശുചിമുറിയാണെന്ന് തെറ്റിധരിച്ച് വിമാനത്തില്‍ നിന്നും പുറത്തേക്ക് വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. ഇതു കണ്ട സഹയാത്രികനാണ് പ്രതികരിച്ചത്.



from mangalam.com https://ift.tt/2OedA3X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages