മൂവാറ്റുപുഴ : വഴിയോരങ്ങളിലും മറ്റും കാര്‍ പാര്‍ക്ക് ചെയ്തു പോകുന്നവര്‍ ശ്രദ്ധിക്കുക. കാറിന്റെ ചില്ലുകള്‍ പൊടിച്ചു കളയുന്ന രാസപദാര്‍ത്ഥം സ്‌പ്രേ ചെയ്ത ശേഷം മോഷണം നടത്തുന്ന സംഘം സജീവം. മൂവാറ്റുപുഴയില്‍ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
വഴിയരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രവാസി ദമ്പതികളുടെ കാറിന്റെ പിന്നിലെ ചില്ല് പൊടിച്ചു കളഞ്ഞായിരുന്നു മോഷണം. എറണാകുളം എം.ജി റോഡില്‍ കവിതാ തിയറ്ററിന് സമീപം മൂവാറ്റുപുഴ കീച്ചേരിപ്പടി മുനീറിന്റെ മകള്‍ ഡോ.മുന്നുവിന്റെ കാറിന്റെ ചില്ലാണ് രാസപദാര്‍ത്ഥം സ്‌പ്രേ ചെയ്ത് പൊടിച്ചത്. വിദേശത്ത് ജോലിയിലായിരുന്ന ഇവര്‍ നാട്ടില്‍ അവധിയ്ക്ക് എത്തിയ ശേഷം തിരികെ പോകുന്നതിനായി സാധനങ്ങള്‍ വാങ്ങാന്‍ എത്തിയപ്പോഴാണ് മോഷണത്തിന് ഇരയായത്.
ഇത്തരത്തില്‍ മൂന്ന് മോഷണങ്ങള്‍ മുന്‍പ് എം.ജി റോഡില്‍ നടന്നിട്ടുള്ളതായി പോലീസ് പറയുന്നു. പ്രത്യേകതരം സ്‌പ്രേ കാറിന്റെ ചില്ലില്‍ അടിച്ചാല്‍ അല്‍പ്പം കഴിയുമ്പോള്‍ ചില്ലുകള്‍ പൊടിച്ച് അടര്‍ന്നു വീഴുകയാണ് ചെയ്യുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് തിരിച്ചെത്തിയപ്പോള്‍ പിന്നിലെ ചില്ല് പൊടിഞ്ഞ് സീറ്റില്‍ കിടക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മുന്നുവിന്റെ ബാഗും ഐപാഡും കുറച്ച് ഒമാന്‍ റിയാലും നഷ്ടപ്പെട്ടിട്ടുണ്ട്.
from mangalam.com https://ift.tt/2OQnndF
via IFTTT
No comments:
Post a Comment