മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍; പോലീസ് ആടിയുലഞ്ഞ് യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍; പോലീസ് ആടിയുലഞ്ഞ് യുവതി

കാസര്‍കോട്: മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മയായ യുവതി മദ്യലഹരിയില്‍ കുറ്റിക്കാട്ടില്‍. കര്‍ണ്ണാടക ഹുബ്ബിളിയിലെ ദേവി എന്ന 26കാരിയെയാണ് മദ്യലഹരിയില്‍ കണ്ടെത്തിയത്. ഇവരെ പിന്നീട് ബദിയടുക്ക പോലീസ് മഹിളാ മന്ദിരത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പോലീസിനെ വട്ടം കറക്കിയ നാടകീയ സംഭവങ്ങള്‍ ഉണ്ടായത്.

നാളുകളായി ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ് വരികയായിരുന്നു ദേവി. ഇവരെ വെള്ളിയാഴ്ച രാത്രിയോടെ ബേള ചൗക്കറില്‍ റോഡ് അരികിലെ കുറ്റിക്കാട്ടില്‍ മദ്യലഹരിയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ആദ്യം സംഭവം കണ്ടത്. 26 വയസ് മാത്രം പ്രായമുള്ള യുവതി മദ്യ ലഹരിയില്‍ വീണ് കിടക്കുകയും സമീപത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നാട്ടുകാര്‍ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി മദ്യ ലഹരിയില്‍ ആടിയുലയുകയായിരുന്ന ദേവിയെയും കുഞ്ഞിനെയും വനിത പോലീസിന്റെ സഹായത്തോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷമാണ് യുവതിക്ക് സ്വബോധം തിരികെ ലഭിച്ചത്.

പിന്നീട് യുവതിയെ മഹിള മന്ദിരത്തിലേക്കും കുഞ്ഞി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഏല്‍പ്പിക്കാനുമായിരുന്നു പോലീസ് തീരുമാനിച്ചത്. എന്നാല്‍ കുഞ്ഞിനെ തന്റെയൊപ്പം മഹിളാമന്ദിരത്തിലേക്ക് അയക്കണമെന്ന് യുവതി വാശി പിടിക്കുകയായിരുന്നു. ഇതോടെ അമ്മയെയും കുഞ്ഞിനെയും മഹിള മന്ദിരത്തില്‍ പാര്‍പ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2Nwo27B
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages