അപകടം മുന്‍കൂട്ടി കാണുന്നതിനുള്ള ബ്ലാക് ബോക്‌സു സൗകര്യം അടക്കമുള്ള സ്മാര്‍ട്ട് കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

അപകടം മുന്‍കൂട്ടി കാണുന്നതിനുള്ള ബ്ലാക് ബോക്‌സു സൗകര്യം അടക്കമുള്ള സ്മാര്‍ട്ട് കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ മുഖം മിനുക്കുന്നു

ഷൊര്‍ണൂര്‍: വിമാനത്തിന് സമാനമായി ട്രെയിനിലും ബ്ലാക്ക് ബോക്‌സുള്ള സ്മാര്‍ട്ട് കോച്ചുകള്‍ കൊണ്ടുവരുന്നു. ഇത്തരത്തില്‍ ആധുനിക സൗകര്യങ്ങളുമായി റായ്ബറേലിയിലെ ഫോക്ടറിയില്‍ 100 ഓളം കോച്ചുകള്‍ സജ്ജമായിക്കഴിഞ്ഞു. ഇതോടെ മെട്രോ റെയിലിന് സമാനമായ സ്മാര്‍ട്ടാകും ഇന്ത്യന്‍ റെയില്‍വേയും.

അപകടത്തിനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്തുന്നതിനാണ് വിമാനത്തില്‍ ബ്ലാക് ബോക്‌സ് ഉപയോഗിക്കുന്നതെങ്കില്‍. ട്രെയിനില്‍ അപകട സാധ്യത കൂടി കണ്ടെത്തി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ക്ക് വിവരം കൈമാറാനുള്ള സാങ്കേതിക വിദ്യയുള്ളത്. ഇതിലൂടെ കേബിളുകളില്‍ തകരാറിലാകാനുള്ള സാധ്യതയടക്കം ഇത് കണ്ടെത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.

കോച്ചുകളുടെ ചക്രങ്ങള്‍ പ്രത്യേക സെന്‍സര്‍ സംവിധാനത്തിലൂടെ പാളങ്ങളുടെ കാര്യക്ഷമത തിരിച്ചറിയും. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനാകും. ഇതിനായി പ്രത്യേക കംപ്യൂട്ടര്‍ സങ്കേതമാണ് വികസിപ്പിച്ചെടുത്തത്.

പുതിയ സ്മാര്‍ട്ട് കോച്ച് നിലവിലുള്ള കോച്ചിനേക്കാളും ഭാരം കുറയും. അതിനായി പ്രത്യേകം നിര്‍മ്മിച്ച അലുമിനിയം കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ പാളത്തിലൂടെ പോകുമ്പോഴുണ്ടാകുന്ന വലിയ ശബ്ദവും കുറയുമെന്നാണ് കരുതുന്നത്. എന്നാല്‍ സാധാരണ കോച്ചുകളേക്കാള്‍ ചെലവ് കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2DpqQ1y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages