കന്യാസ്ത്രീയുടെ നീതിക്കായി സമരപ്പന്തലില്‍ എത്തിയ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി; ലൈംഗിക കേസില്‍ അകത്തായ ഫ്രാങ്കോയുടെ ബിഷപ്പ് പട്ടത്തിന് കോട്ടം തട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

കന്യാസ്ത്രീയുടെ നീതിക്കായി സമരപ്പന്തലില്‍ എത്തിയ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി; ലൈംഗിക കേസില്‍ അകത്തായ ഫ്രാങ്കോയുടെ ബിഷപ്പ് പട്ടത്തിന് കോട്ടം തട്ടില്ല

മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക അതിക്രമത്തിന് നടപടി ആവശ്യപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ അറിയിച്ചതിന് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭാ നടപടി. കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിനും സഭയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശിച്ചതിനുമാണ് നടപടി. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും സിസ്റ്ററെ ഒഴിവാക്കി. മാനന്തവാടി രൂപതയുടേതാണ് നടപടി.

വേദപാഠം പഠിപ്പിക്കല്‍, വിശുദ്ധ കുറുബാന നല്‍കല്‍ എന്നിവയില്‍ നിന്നും സിസ്റ്റര്‍ ലൂസിയെ വിലക്കി. ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും സിസ്റ്റര്‍ ലൂസി മാറി നില്‍ക്കണമെന്നുമാണ് മാനന്തവാടി രൂപതയുടെ ഉത്തരവ്.

രാവിലെ എത്തിയപ്പോഴാണ് വിലക്കിയ ഉത്തരവ് ലഭിച്ചതെന്ന് ലൂസിയ പറഞ്ഞു. മദര്‍ സുപ്പീരിയറാണ് ഉത്തരവ് കൈമാറിയത്. വികാരി ഉത്തരവ് തന്നെ ഏല്‍പ്പിച്ചുവെന്നാണ് സുപ്പീരിയര്‍ പറഞ്ഞത്. സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും സിസ്റ്റര്‍ പറയുന്നു. സഭയില്‍ നിന്നും പൂര്‍ണമായി പുറത്താക്കുന്നതിന്റെ ആദ്യ നടപടിയാണിതെന്നും സിസ്റ്റര്‍ ലൂസി പറയുന്നു. സഭയ്‌ക്കെതിരെ താന്‍ എന്താണ് പറഞ്ഞതെന്ന് കൂടി വ്യക്തമാക്കണമെന്നും സഭ നടപടികള്‍ നേരിടുക തന്നെ ചെയ്യുമെന്നും സിസ്റ്റര്‍ കൂട്ടി ചേര്‍ത്തു.

സഭയില്‍ വീഴ്ചകളുണ്ട് തിരുത്താന്‍ തയ്യാറാകണമെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍ സംഗീത ആല്‍ബം പുറത്തിറക്കുന്നു, സ്വന്തമായി കാര്‍ ഉപയോഗിക്കുന്നു, ലൗഗിക ജീവിതത്തിലേക്ക് സിസ്റ്റര്‍ കടക്കുന്നു എന്ന വിധത്തില്‍ നിരവധി ആരോപണങ്ങള്‍ സിസ്റ്റര്‍ക്കെതിരെ ഉയര്‍ന്നിരുന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയറിയിച്ച് സമരപ്പന്തലില്‍ എത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ശ്രമിച്ചതിന് പിന്നാലെയായിരുന്നു സിസ്റ്റര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

അതേസമയം ലൈംഗീക പീഡനകേസില്‍ അകത്തായാലും ഫ്രാങ്കോയുടെ ബിഷപ്പ് പട്ടം എടുത്തുകളയാനാകില്ലെന്ന് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ച് പൗരോഹിത്യമോ മെത്രാന്‍ പട്ടമോ നഷ്ടമാകുന്നില്ലെന്നും അതിനാല്‍ തന്നെ പേരിനൊപ്പം ബിഷപ്പ് എന്നു ചേര്‍ക്കുന്നതും വിലക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കന്യാസ്ത്രിയെ പീഡിപ്പിച്ചതിന് കുറ്റത്തിന് അറസ്റ്റിലായതിനെത്തുടര്‍ന്ന് സഭാപരമായ ചുമതലകളില്‍ നിന്നും രൂപതകളുടെ അജപാലന, ഭരണച്ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്നും. ജലന്തര്‍ രൂപതയുടെ ചുമതലകള്‍ ബിഷപ് ഫ്രാങ്കോ ഒഴിഞ്ഞെങ്കിലും കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരിച്ചുവരവിനുള്ള സാധ്യതയും കനക്കുന്നുണ്ട്.



from mangalam.com https://ift.tt/2NzXe6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages