മെസ്സിയില്ലാതെ അവസാന മൂന്ന്; ആരായിരിക്കും ഫിഫയുടെ മികച്ച താരം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

മെസ്സിയില്ലാതെ അവസാന മൂന്ന്; ആരായിരിക്കും ഫിഫയുടെ മികച്ച താരം?

സൂറിച്ച്: ഫിഫയുടെ മികച്ച താരത്തിനുള്ള അന്തിമപട്ടികയിൽ അർജന്റീനയുടെ ലയണൽ മെസ്സിക്ക് ഇടമില്ല. തിങ്കളാഴ്ച ഫിഫ പുറത്തിറക്കിയ ദ ബെസ്റ്റ് പുരസ്കാരപ്പട്ടികയിൽ നിലവിലെ ചാമ്പ്യൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഈജിപ്തിന്റെ മുഹമ്മദ് സല എന്നിവർ സ്ഥാനംപിടിച്ചു. പന്ത്രണ്ട് വർഷത്തിനുശേഷമാണ് മെസ്സി അവസാന മൂന്നിൽ സ്ഥാനം കാണാതെ പോകുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിന്റെ ഒരു താരം പോലും അവസാന പട്ടികയിൽ ഇടംകണ്ടില്ല. ഈ മാസം 24-ന് ലണ്ടനിൽ നടക്കുന്ന ചടങ്ങിൽ ജേതാവിനെ പ്രഖ്യാപിക്കും. റയൽ മഡ്രിഡിനെ തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ചതാണ് ക്രിസ്റ്റ്യാനോയെ തുണച്ചത്. റയലിനൊപ്പം ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ മോഡ്രിച്ച് റഷ്യൻ ലോകകപ്പിലെ മികച്ചതാരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും നേടി ഫിഫ ബഹുമതിക്ക് അവകാശമുന്നയിക്കുകയായിരുന്നു. നേരത്തേ ക്രിസ്റ്റ്യാനോയെയും സലയെയും മറികടന്ന് മോഡ്രിച്ച് യൂറോപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. ലിവർപൂളിനായി 44 ഗോൾ നേടിയ സല അവരെ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്സപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ലിസ്റ്റിൽ മൂന്നാമതെത്താൻ സലയെ സഹായിച്ചത് ഈ നേട്ടമാണ്. മറ്റുപുരസ്കാരങ്ങളിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടവർ: വനിതാ താരം- അഡാ ഹെജർബെർഗ് (ലിയോൺ, നോർവേ), ഡെനിഫർ മരോസൻ (ലിയോൺ, ജർമനി), മാർത്ത (ഒർലാൻഡോ പ്രെയ്ഡ്, ബ്രസീൽ) ഗോൾകീപ്പർ-തിബോ കുർട്ടോയിസ് (ചെൽസി, ബെൽജിയം), ഹ്യൂഗോ ലോറിസ്- (ടോട്ടനം, ഫ്രാൻസ്), കാസ്പർ ഷ്മീഷൽ (ലെസ്റ്റർ സിറ്റി, ഡെൻമാർക്ക്) പുരുഷ കോച്ച്- സ്ലാട്ട്കോ ഡാലിച്ച് (ക്രൊയേഷ്യ), ദിദിയർ ദെഷാംസ് (ഫ്രാൻസ്), സിനദിൻ സിദാൻ- (റയൽ മഡ്രിഡ്) Content Highlights: Ronaldo, Modric & Salah nominated for FIFA The Best Mens Player of the Year award


from mathrubhumi.latestnews.rssfeed https://ift.tt/2LVbqkp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages