ന്യൂയോര്‍ക്ക്: ലോകത്തിലെ പാനീയ ഉത്പാദന ഭീമന്മാരായ കൊക്കകോള പുതിയ പാനീയം വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് വാര്‍ത്ത. കഞ്ചാവ് അടങ്ങിയ പാനീയമായിരിക്കും കൊക്കകോള പുതിയതായി വിപണിയിലെത്തിക്കുക എന്നാണ് വിവരം. ശരീരിക അസ്വസ്ഥതകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാവും പാനീയം എന്നാണ് വിവരം.
പാനീയ ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്പനി കാനഡയിലെ പ്രമുഖ കമ്പനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഔഷദ നിര്‍മ്മാണങ്ങളുടെ ആവശ്യത്തിനായി മാത്രം കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് അറോറ കാനബിസ്.
ശാരീരിക അസ്വസ്ഥതകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാവും പാനീയം. മാനസികോത്തേജനം നല്‍കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി ഔഷധ ഗുണമായിരിക്കും പാനീയത്തില്‍ പ്രയോജനപ്പെടുത്തുക.
നിലവില്‍ കൊക്കകോളയുടെ അനാരോഗ്യപരമായ ഘടകങ്ങള്‍ ആഗോള വില്‍പനയെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഉയര്‍ന്ന അളവിലുള്ള പഞ്ചസാ അടങ്ങിയിട്ടുണ്ടെന്ന കാരണത്താല്‍ തന്നെ പലരും കൊക്കകോള ഒഴിവാക്കുന്നുണ്ട്. ഉന്മേഷത്തിനായുള്ള ചേരുവകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ വിശദീകരണവും ഉള്ളതോടെ കോളയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് പുതിയ പരീക്ഷണം നടത്തി പുതിയ ഉത്പന്നം വിപണിയില്‍ ഇറക്കാന്‍ കമ്പനി ഒരുങ്ങുന്നത്.
കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങളൊക്കെ വേണ്ട വിധം പ്രയോജനപ്പെടുത്തി ലാഭം നേടാനാണ് കമ്പനി തയ്യാറെടുക്കുന്നത്.
from mangalam.com https://ift.tt/2PEMHDe
via IFTTT
No comments:
Post a Comment