എത്ര സ്വാധീനം ഉണ്ടെങ്കിലും ധനാഢ്യനായാലും സത്യം ജയിക്കുമെന്ന് ബിജു രമേശ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 18, 2018

എത്ര സ്വാധീനം ഉണ്ടെങ്കിലും ധനാഢ്യനായാലും സത്യം ജയിക്കുമെന്ന് ബിജു രമേശ്

തിരുവനന്തപുരം : എത്ര സ്വാധീനം ഉള്ളവരായാലും എത്ര ധനാഢ്യനായാലും സത്യം ജയിക്കുമെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ്. ബാര്‍ കോഴക്കേസില്‍ കെ.എം മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളിയതിനെ കുറിച്ച് പ്രതികരിക്കവേയാണ് ബിജു രമേശ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്‍പ്പെടെ ഒരുപാട് അട്ടിമറി ശ്രമങ്ങള്‍ ഉണ്ടായിരുന്നു. സ്പഷ്യെല്‍ പ്രോസിക്യൂട്ടറെ മാറ്റിയതില്‍ ചെറിയൊരു അസ്വഭാവികത തോന്നിയിരുന്നുവെന്നും എന്നാല്‍, ഇപ്പോള്‍ അതു മാറിയെന്നും ബിജു രമേശ് പ്രതികരിച്ചു.

ഇത്തരം അഴിമതികള്‍ക്കെതിരെ ഇനിയും ധൈര്യത്തോടെ ഇറങ്ങിത്തിരിക്കണമെന്നും ഇന്നത്തെ കോടതി ഉത്തരവ് സാധാരണക്കാരന് കോടതി നടപടികളില്‍ ഏറെ വിശ്വാസം നല്‍കുന്നതാണെന്നും ബിജു രമേശ് പറഞ്ഞു.



from mangalam.com https://ift.tt/2xjJbHG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages