ബംഗുളൂരു : ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച പ്രമുഖ കന്നഡ നടനും നിര്‍മ്മാതാവുമായ ദുനിയ വിജയ് അറസ്റ്റില്‍. മാരുതി ഗൗഡ എന്ന സെലിബ്രറ്റി ജിം പരിശീലകനെയാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ഇയാള്‍ തട്ടിക്കൊണ്ടു പോകുകയും മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ മാരുതി ഗൗഡയുടെ ബന്ധുവും ജിം പരിശീലന കേന്ദ്രത്തിന്റെ ഉടമസ്ഥനുമായ കൃഷ്ണമൂര്‍ത്തി നല്‍കിയ പരാതിയിയാണ് പോലീസ് ദുനിയ വിജയിയെ കസ്റ്റഡിയില്‍ എടുത്തത്.
അംബേദ്കര്‍ ഭവനില്‍ നടന്ന ഒരു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ നടന്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജിം പരിശീലകനുമായി വഴക്കുണ്ടാക്കുകയും പിന്നീട് പരിപാടിയ്ക്ക് ശേഷം ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.
കസ്റ്റഡിക്ക് ശേഷം പോലീസ് സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങളാണ് നടന്നത്. പരാതിക്കാരനായ കൃഷ്ണമൂര്‍ത്തിയും നടനും തമ്മില്‍ പോലീസ് സ്‌റ്റേഷനില്‍ കയ്യേറ്റമുണ്ടായി. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. പോലീസ് സ്‌റ്റേഷനു മുന്നില്‍ നടന്റെ വാഹനത്തിന് നേരെ കല്ലേറും നടന്നു. ആറ് മണിക്കൂറോളം ദുനിയ വിജയിയെ പോലീസ് ചോദ്യം ചെയ്തു. ഇതിന് ശേഷം മാത്രമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിനിമാ ഷൂട്ടിംഗിനിടെ തടാകത്തിലേക്ക് ചാടിയ രണ്ട് താരങ്ങള്‍ മുങ്ങിമരിച്ച സംഭവത്തില്‍ നിര്‍മ്മാതാവിനെ ഒളിപ്പിച്ചുവെന്ന കേസിലും ദുനിയ വിജയ് പെട്ടിരുന്നു. ഈ കേസില്‍ നടന്‍ ജാമ്യത്തിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
from mangalam.com https://ift.tt/2PZb1ju
via IFTTT
No comments:
Post a Comment