തിരുവനന്തപുരം: നാക് അക്രഡിറ്റേഷൻ ഇല്ലാത്ത കോളേജുകളിൽ പുതിയ കോഴ്‌സും സീറ്റുവർധനയും അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. എ പ്ലസ് ഗ്രേഡിന് മുകളിൽ നേടുന്ന കോളേജുകൾക്കും എ പ്ലസിന് മുകളിൽ ഗ്രേഡ് നേടുന്ന സർവകലാശാലകൾക്കും പ്രത്യേക സഹായങ്ങൾ നൽകും. സർവകലാശാലകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിന് (എൻ.െഎ.ആർ.എഫ്.) അപേക്ഷിക്കണം. സർവകലാശാലകൾക്കുള്ള പദ്ധതിവിഹിതം നാക് അക്രഡിറ്റേഷനും എൻ.ഐ.ആർ.എഫും അടിസ്ഥാനപ്പെടുത്തിയാകും നിശ്ചയിക്കുക. സർവകലാശാലകൾ നാകിലെ ഏറ്റവും കൂടിയ ജി.പി.എ. ആയ നാല് നേടണം. കുറഞ്ഞപക്ഷം എ പ്ലസ് എങ്കിലും നേടിയിരിക്കണം -മന്ത്രി പറഞ്ഞു. സ്വാശ്രയ കോഴ്സുകൾ തുടങ്ങണംസർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സർവകലാശാലകൾ പുതിയ വിഷയങ്ങളിൽ സ്വാശ്രയ കോഴ്‌സുകൾ തുടങ്ങണം. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇവ എയ്‌ഡഡ് രീതിയിലാക്കും. സർവകലാശാലകളുടെ പ്രവർത്തനം അവലോകനം ചെയ്യാൻ മൂന്ന് മാസത്തിലൊരിക്കൽ വൈസ് ചാൻസലർമാരുടെ യോഗം വിളിക്കും. ഇതിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കണം. ആദ്യയോഗം ജനുവരി നാലിന് എം.ജി. സർവകലാശാലയിൽ നടക്കും. അടുത്ത ജനുവരി 31-നകം സർവകലാശാലകളിൽ ഇ-ഗവേണൻസും വീഡിയോ കോൺഫറൻസിങ് സൗകര്യവും നടപ്പാക്കണം.വിദ്യാർഥികൾക്കായി മൊബൈൽ ആപ്പ്വിദ്യാർഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി കോളേജുകൾ വെബ്‌സൈറ്റ് തയ്യാറാക്കണം. സർവകലാശാല തലത്തിൽ ആപ്പ് തയ്യാറാക്കി വിദ്യാർഥികൾക്ക് ആവശ്യമുള്ള വിവരങ്ങൾ മൊബൈൽഫോണിൽ ലഭ്യമാക്കണം. പരാതി പരിഹാരത്തിനായി ഫോർ ദ സ്റ്റുഡൻറ്‌സ്’ എന്ന ആപ്പ് ഉന്നതവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കും. 24 മണിക്കൂറിനകം പരാതികളിൽ നടപടിയെടുക്കണം. ഗുണനിലവാരം അളക്കാൻ കൗൺസിൽസ്വാശ്രയ കോളേജുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സ്റ്റേറ്റ് അസസ്‌മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (സാക്) രൂപവത്കരിക്കും. അഫിലിയേഷൻ പുതുക്കാൻ സാകിെൻറ അംഗീകാരം നിർബന്ധമാക്കും. സർവകലാശാല അധ്യാപകർ ഓരോ അക്കാദമിക് വർഷത്തിലും കുറഞ്ഞത് രണ്ടു ഗവേഷണപ്രബന്ധങ്ങളോ പുസ്തകങ്ങളോ പ്രസിദ്ധീകരിക്കണം. യു.ജി.സി./ സി.എസ്.െഎ.ആർ./ െഎ.സി.എ.ആർ. പോലുള്ള ഫണ്ടിങ് ഏജൻസികളിൽനിന്ന് ഒരു മേജർ ഗവേഷണ പദ്ധതിയെങ്കിലും നേടിയിരിക്കണം എന്ന നിബന്ധനയും കൊണ്ടുവരും. അന്തർദേശീയ തലത്തിൽ ഗവേഷണ മികവിന് അധ്യാപകർക്കും വിദ്യാർഥികൾക്കും പുരസ്കാരം നൽകും. പിഎച്ച്.ഡി. കോഴ്‌സുകളിൽ എസ്.സി., എസ്.ടി., എസ്.ഇ.ബി.സി. വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തും. ഓപ്പൺ സർവകലാശാല അടുത്തവർഷം യാഥാർഥ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ വൈസ് ചാൻസലർമാരായ ഡോ. ഗോപിനാഥ് രവീന്ദ്രൻ (കേരള, കണ്ണൂർ), ഡോ. കെ. മുഹമ്മദ് ബഷീർ (കാലിക്കറ്റ്), ഡോ. ജെ. ലത (കുസാറ്റ്, കെ.ടി.യു.), പ്രൊഫ. സാബുതോമസ് (എം.ജി.), ഡോ. അനിൽ വള്ളത്തോൾ (മലയാളം), സംസ്കൃത സർവകലാശാലാ പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്. രവികുമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് എന്നിവരും പങ്കെടുത്തു. സർട്ടിഫിക്കറ്റുകൾക്കായി ഡിജിലോക്കർ മാതൃകയിൽ മൊബൈൽ ആപ്പ് ബിരുദ സർട്ടിഫിക്കറ്റുകൾ ഒഴികെയുള്ളവ ഓൺലൈനായി നൽകണം. കേന്ദ്രസർക്കാരിന്റെ ഡിജിലോക്കർ മാതൃകയിൽ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കും. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകർക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാക്കണം. പ്രളയത്തിൽ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്കും ഡിജിറ്റലായി സർട്ടിഫിക്കറ്റുകൾ നൽകണമെന്നും മന്ത്രി നിർദേശിച്ചു. ബിരുദ പരീക്ഷാഫലം ഏപ്രിൽ 30-നകവും ബിരുദാനന്തര പരീക്ഷാഫലം മേയ് 31-നകവും പ്രസിദ്ധീകരിക്കണം.
from mathrubhumi.latestnews.rssfeed https://ift.tt/2xHPJQT
via
IFTTT
No comments:
Post a Comment